ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ ഹരിത കർമ്മസേന വാർഷികാഘോഷം നഗരസഭ ടൗൺ ഹാളിൽ ചെയർ പേഴ്സൺ സുജാസഞ്ജീവ് കുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ വൈസ് ചെയർമാൻ ടി വി ചാർലി അധ്യക്ഷത വഹിച്ചു. വടക്കാഞ്ചേരി നഗരസഭാ സെക്രട്ടറി എറണാകുളം ജില്ല ശുചിത്വമിഷൻ ഓർഡിനേറ്ററുമായ കെ കെ മനോജ് മോട്ടിവേഷൻ ക്ലാസ് നയിച്ചു.
ഹരിത കർമ്മ സേന കൺസോഷ്യം സെക്രട്ടറി കവിത വിനോദ് കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഫെനി എബിൻ വെള്ളാനിക്കാരൻ. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി സി ഷിബിൻ, പൊതുമരാമത്ത് സ്റ്റാൻഡിങ് ചെയർമാൻ ജെയ്സൺ പാറേക്കാടൻ, കൗൺസിലർമാരായ സോണിയ ഗിരി സന്തോഷ് ബോബൻ, പി ടി ജോർജ്, കുടുംബശ്രീ സിഡിഎസ് വൺ ചെയർപേഴ്സൺ പുഷ്പാവതി പി കെ, കുടുംബശ്രീ സിഡിഎസ് രണ്ട് ചെയർപേഴ്സൺ ഷൈലജ ബാലൻ, മുനിസിപ്പൽ സെക്രട്ടറി ഷാജിക്ക് എം എച്ച്, ഹരിത കർമ്മ സേന കൺസോർഷ്യം പ്രസിഡൻറ് സുകുമാരി ശ്രീനിവാസൻ. എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് ഹരിത കർമ്മ സേനാംഗങ്ങളുടെ കലാപരിപാടികൾ നടന്നു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അംബിക പള്ളിപ്പുറത്ത് സ്വാഗതവും ഇരിങ്ങാലക്കുട നഗരസഭ ഹെൽത്ത് സൂപ്പർവൈസർ ഇൻ ചാർജ് കെ ജെ അനിൽ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com