ഹിന്ദി ചിത്രം ” ലാപതാ ലേഡീസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

2023 ലെ ശ്രദ്ധ നേടിയ ഹിന്ദി ചിത്രം ” ലാപതാ ലേഡീസ് ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി മെയ് 10 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. വിവാഹ ശേഷം സ്വന്തം വീടുകളിലേക്ക് ഉള്ള രണ്ട് വധുവരൻമാരുടെ ട്രെയിൻ യാത്രക്കിടയിൽ മുഖംമൂടി വസ്ത്രധാരണം മൂലം വധുക്കൾ പരസ്പരം മാറിപ്പോകുന്നതും തുടർന്നുള്ള ആ പെൺകുട്ടികളുടെ ജീവിതവുമാണ് രണ്ട് മണിക്കൂർ ഉള്ള ചിത്രത്തിൻ്റെ പ്രമേയം.

ഉത്തരേന്ത്യയിലെ സാഹചര്യങ്ങളും ആചാരങ്ങളും സ്ത്രീകളുടെ അവകാശനിഷേധങ്ങളുമെല്ലാം ലളിതമായി ചിത്രം അവതരിപ്പിക്കുന്നുണ്ട്. ടൊറൻ്റോ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ചിത്രം പ്രദർശിപ്പിച്ചിരുന്നു. പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page