മുരിയാട് : മുരിയാട് ഗ്രാമപഞ്ചായത്തിലെ വാർഡുകളിൽ മഴക്കാല പൂർവ്വ ശുചീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി മെയ് 10 ന് ക്ലീൻ ഗ്രീൻ ഡേ ആയി ആചരിക്കാനും ശുചീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാനും പ്രസിഡൻ്റ് ജോസ് ജെ ചിറ്റിലപ്പിള്ളിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പഞ്ചായത്ത് തല അവലോകനയോഗത്തിൽ തീരുമാനിച്ചു. മേയ് 10 ന് 17 വാർഡുകളിലും ശചീകരണ പ്രവർത്തനത്തിൻ്റെ ഒന്നാംഘട്ടം പൂർത്തീകരിക്കും. തയ്യാറെടുപ്പിൻ്റെ ഭാഗമായി 17 വാർഡുകളിലും യോഗങ്ങൾ ചേർന്നു.
പൊതുനിരത്തുകളിലെ അജൈവ മാലിന്യങ്ങൾ നീക്കംചെയ്യൽ, തോടുകളുടെ ശുചികരണം, പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ എന്നിവയും മേയ്10 മുതലുള്ള ദിവസങ്ങളിൽ സംഘടിപ്പിക്കും. വാർഡുമെമ്പർമാരുടെ നേതൃത്വത്തിലാണ് 17 വാർഡുകളിലും ശുചികരണ പ്രവർത്തനങ്ങൾ നടക്കുക.
ആശാവർക്കർമാരും പഞ്ചായത്ത് ജീവനക്കാരും വാർഡുകളിൽ പ്രവർത്തനം ഏകോപിപ്പിക്കാൻ മുഖ്യ പങ്കു വഹിക്കുന്നു. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധസേനാ പ്രവർത്തകർ, അംഗനവാടി പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ, ഹരിതകർമ്മാസനാ അംഗങ്ങൾ, തുടങ്ങിയവരും ഈ പ്രവർത്തനങ്ങിൽ പങ്കെടുക്കും.
പരിപൂർണ്ണമായും ജനകീയ പങ്കാളിത്തത്തോടെയാണ് പ്രവർത്തനം സംഘടിപ്പിക്കുന്നത്. വൈസ് പ്രസിഡൻ്റ് രതി ഗോപി, സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻമാരായ സരിതാ സുരേഷ്, കെ.യു. വിജയൻ, സെക്രട്ടറി ജസീന്ത , ഭരണസമിതി അംഗങ്ങളായ സുനിൽകുമാർ, മണി സജയൻ, സേവ്യർ ആളൂക്കാരൻ, നിഖിതാ അനൂപ്, നിതാ അർജുനൻ ജിനി സതീശൻ അസി: സെക്രട്ടറി ജോഷി പി ബി , ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷാജു, ഡിൽജി , കുടുംബശ്രീ വൈസ് ചെയർമാൻ രൂപ സൂരജ് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com