വർണാഭമായി പ്രവേശനോത്സവം നടത്തി

കൽപറമ്പ് : പൂമംഗലം ഗ്രാമപഞ്ചായത്ത് തല പ്രവേശനോത്സവം കൽപറമ്പ് വടക്കുംകര ഗവ. യു.പി. സ്കൂളിൽ വൈവിധ്യവും ആകർഷകവുമായ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. നവാഗതരായ 46 വിദ്യാർത്ഥികളെയും പ്രവേശനോത്സവത്തൊപ്പി, സ്കൂൾബേഗ്, പഠനോപകരണങ്ങൾ ബലൂൺ, തുടങ്ങിയവ നൽകിയാണ് വരവേറ്റത്.

വെള്ളാങ്ങല്ലൂർ സമയ കലാവേദിയിലെ നാടൻ പാട്ട് സംഘം വാദ്യോപകരണങ്ങളുടെ അകമ്പടിയോടെ നവാഗതരെ സ്വാഗതം ചെയ്തു. വിദ്യാലയത്തിൽ പുതുതായി ആരംഭിച്ച വിദ്യാർത്ഥികളുടെ ബാൻഡ്സെറ് പ്രോസഷൻ പരിപാടികൾക്ക് മാറ്റ് കൂട്ടി.

അവധിക്കാലത്ത് കുട്ടികൾ നടത്തിയ പ്രവർത്തനങ്ങളുടെ ഉത്പന്നങ്ങളുടെ പ്രദർശനവും ‘ അവതരണവും ശ്രദ്ധേയമായി. ആർട്ടിസ്റ്റ് നന്ദകുമാർ പായമ്മലിൻ്റെ ശിക്ഷണത്തിൽ ചിത്രകലാവിദ്യാർത്ഥികളായ ഷാഫിയയുടെയും പാർവ്വതിയുടെയും ചിത്ര പ്രദർശനം വേറിട്ടതായി.

പൂമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് കെ.എസ്. തമ്പി ഉദ്ഘാടനം ചെയ്തു. പി.ടി.എ. പ്രസിഡൻ്റ് എം.എ. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പുതിയ പാഠപുസ്തകങ്ങളുടെ വിതരണോദ്ഘാടനം പഞ്ചായഞ്ഞ് ആരോഗ്യ – വിദ്യാഭ്യാസ സ്റ്റാ. കമ്മിറ്റി ചെയർമാൻ കത്രീനാ ജോർജ്ജ് നിർവ്വഹിച്ചു.

എൽ എസ് എസ് കരസ്ഥമാക്കിയ വിദ്യാർത്ഥികളെ വാർഡ് മെമ്പർ ജൂലി ജോയി ആദരിച്ചു. യൂണിഫോം വിതരണോദ്ഘാടനം എസ്.എം.സി ചെയർമാൻ പി.കെ. ഷാജു നിർവ്വഹിച്ചു. എസ്.ആർ.ജി കൺവീനർ ജസ്റ്റീനാ ജോസ്, എം.പി.ടി.എ പ്രതിനിധി ഫസീല , ബാൻഡ് മാസ്റ്റർ ജോസ് എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപകൻ ടി.എസ് സജീവൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ലാലി പി.സി. നന്ദിയും പറഞ്ഞു.

You cannot copy content of this page