ഉത്സവാന്തരീക്ഷത്തിൽ ജില്ലാ പ്രവേശനോത്സവം നടവരമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു

ഇരിങ്ങാലക്കുട : തൃശ്ശൂർ ജില്ലാ തല പ്രവേശനോത്സവം നടവരമ്പ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു. നാടൻ കലാരൂപങ്ങളും വാദ്യ മേളങ്ങളും അണിനിരന്ന ഘോഷയാത്രയോടെയാണ് പരിപാടികൾ ആരംഭിച്ചത്. ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതിവകുപ്പ് മന്ത്രി ഡോ.ആർ ബിന്ദു പരിപാടികൾ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് വിഎസ് പ്രിൻസ് അധ്യക്ഷത വഹിച്ചു.

ടി. എൻ. പ്രതാപൻ എംപി മുഖ്യാതിഥിയായിരുന്നു. ലത ചന്ദ്രൻ(ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ) സുധാ ദിലീപ് ( വെള്ളാങ്കല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട്) കെ.എസ്. ധനീഷ്( വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ) വിജയലക്ഷ്മി വിനയചന്ദ്രൻ, മാത്യു പാറേക്കാടൻ, രമേഷ് എൻ. കെ. ( വിദ്യാകരണം കോർഡിനേറ്റർ ) പ്രമോദ് കെ ( ഡയറ്റ് പ്രിൻസിപ്പൽ ഇൻ ചാർജ് ) ലത ടി എം ( ഹയർസെക്കൻഡറികോ ഓർഡിനേറ്റർ), നിഷ (എഇ ഒ ഇരിങ്ങാലക്കുട ) ഗോഡ്വിൻറോഡ് റിഗ്സ്( ബിപിസി വെള്ളാങ്കല്ലൂർ )പ്രീതി എംകെ,റൊസീന, സെബാസ്റ്റ്യൻജോസഫ് എന്നിവർ സംസാരിച്ചു. ബിന്ദു ഒ ആർ നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page