ഇരിങ്ങാലക്കുട : അനധികൃത വഴിയോരക്കച്ചവടങ്ങൾ നിരോധിക്കുക, ലൈസൻസ് ഉള്ള വ്യാപാരികളെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗരസഭാ കാര്യാലയത്തിന്റെ മുൻ ഭാഗത്ത് നടത്തിയ പ്രതീകാത്‌മക തെരുവോരക്കച്ചവടം നിയോജകമണ്ഡലം ചെയർമാനും, യൂണിറ്റ് ജനറൽ സെക്രട്ടറിയുമായ എബിൻ വെള്ളാനിക്കാരൻ ഉദ്ഘാടനം ചെയ്‌തു.
വ്യാപാരഭവനിൽ നിന്ന് ആരംഭിച്ച പ്രതിഷേധപ്രകടനത്തിന് ശേഷം നടത്തിയ തെരുവോരക്കച്ചവടത്തിന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി പ്രസിഡന്റ് ഷാജു പാറേക്കാടൻ അധ്യക്ഷത വഹിച്ചു. സീനിയർ വൈസ് പ്രസിഡന്റ് ടി. വി. ആന്റോ മുഖ്യപ്രഭാഷണം നടത്തി.
നിയോജകമണ്ഡലം വനിതാവിംഗ് ചെയർപേഴ്സൺ സുനിത ഹരിദാസ്, ടെക്സ്റ്റൈൽ അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ. കെ. കൃഷ്ണാനന്ദ ബാബു, യൂത്ത് വിംഗ് ജില്ലാ സെക്രട്ടറി ലിഷോൺ ജോസ്, മാപ്രണം യൂണിറ്റ് പ്രസിഡന്റ് ലോഹിതാക്ഷൻ, എടതിരിഞ്ഞി യൂണിറ്റ് ജനറൽ സെക്രട്ടറി മനോജ്, കരുവന്നൂർ യൂണിറ്റ് ജനറൽ സെക്രട്ടറി ഡേവിസ് ചെമ്പൻ, എന്നിവർ സംസാരിച്ചു.
വൈസ് പ്രസിഡന്റ് പി. വി. നോബിൾ, ജോയിന്റ് സെക്രട്ടറിമാരായ ഷൈജോ ജോസ്, ബൈജു കെ. ആർ, ഡീൻ ഷഹീദ് എന്നിവർ നേതൃത്വം നൽകി. യോഗത്തിൽ പ്രസിഡന്റ് ട്രഷറർ വി. കെ. അനിൽകുമാർ സ്വാഗതവും, വൈസ് പ്രസിഡന്റ് ടി. മണി മേനോൻ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com