ഇരിങ്ങാലക്കുട : ചൈനയിൽ വച്ച് നടന്ന പതിനാറാമത് ഏഷ്യൻ ഗെയിംസ് മത്സരത്തിൽ ഇന്ത്യയുടെ ആർച്ചറി ടീമിൽ അംഗമായി പ്രവർത്തിച്ച ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ. സോണി ജോണിനെ ആദരിച്ചു. ഉന്നത വിദ്യാഭ്യാസ സാമൂഹിക ക്ഷേമ വകുപ്പ് മന്ത്രി ഡോക്ടർ ആർ ബിന്ദു ഡോ. സോണി ജോണിനെ പൊന്നാട അണിയിച്ചു.
ഡോ. സോണി ജോൺ ടീം സൈക്കോളജിസ്റ്റ് ആയി പ്രവർത്തിച്ച ഇന്ത്യൻ ആർച്ചറി ടീം മികച്ച പ്രകടനമാണ് ഗെയിംസിൽ കാഴ്ചവെച്ചത്. അഞ്ച് സ്വർണവും രണ്ട് വെള്ളിയും രണ്ട് വെങ്കലവും നേടിയ ആർച്ചറി ടീം ഇന്ത്യയുടെ മെഡൽ നേട്ടത്തിൽ നിർണായക പങ്ക് വഹിച്ചു. ഏഷ്യൻ ഗെയിംസിന് മുൻപ് ലോക അമ്പെയ്ത്തു ചാംപ്യൻഷിപ്പ് ടീമിലും ഡോ. സോണി ജോൺ അംഗമായിരുന്നു. 96 വർഷത്തിനിടയിൽ ഇന്ത്യ ആദ്യമായി സ്വർണ്ണം നേടുക മാത്രമല്ല മൂന്ന് സ്വർണം നേടി മെഡൽ പട്ടികയിൽ ഒന്നാമത് എത്തുകയും ചെയ്തു.
ഡോ. സോണി ജോൺ ഭാഗമായ ഇന്ത്യൻ ആർച്ചറി ടീം 8 മാസത്തിനിടയിൽ 20 അന്താരാഷ്ട്ര സ്വർണ മെഡലുകളാണ് നേടിയത്. ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു മുഖ്യാതിഥിയായിരുന്ന അനുമോദന സമ്മേളനത്തിൽ കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ, പ്രിൻസിപ്പൽ ഫാ. ഡോ. ജോളി ആൻഡ്രൂസ്, അസാപ് കേരള ചെയർപേഴ്സൺ ഡോ. ഉഷ ടൈറ്റസ് എന്നിവർ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com