പുല്ലൂർ : മിഷൻ ആശുപത്രിക്ക് സമീപം ഉരിയച്ചിറയോട് ചേർന്ന് മാലിന്യജലം തള്ളിയതായി പരാതി. കഴിഞ്ഞ ദിവസം രാത്രിയാണ് മാലിന്യജലം തള്ളിയതെന്ന് കരുതുന്നതായി പരാതിയിൽ പറയുന്നു. തിരക്കേറിയ ഇരിങ്ങാലക്കുട – ചാലക്കുടി റോഡിലാണ് മാലിന്യജലം കെട്ടിക്കിടക്കുന്നത്. വഴിയാത്രക്കാരും സമീപത്തെ വ്യാപാരികളും ദുസ്സഹമായ ദുർഗന്ധമാണ് അനുഭവിക്കുന്നത്.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി പുല്ലൂർ – അവിട്ടത്തൂർ – തൊമ്മന യൂണിറ്റ് പ്രസിഡന്റ് ബൈജു മുക്കുളം സെക്രട്ടറി ബെന്നി അമ്പഴക്കാടൻ, ട്രഷറർ ഷിബു കാച്ചപ്പിള്ളി എന്നിവർ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പോലീസിലും ആരോഗ്യവിഭാഗത്തിലും പരാതി നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

