ഇരിങ്ങാലക്കുട : വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്റെ ഒമ്പതാം വാർഷികാഘോഷങ്ങൾ മെയ് 24, 25 തീയതികളിൽ ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിക്കുന്നു.
കേരള സംഗീത നാടക അക്കാദമിയിൽ അഫിലേറ്റ് ചെയ്തിട്ടുള്ള വരവീണ സ്കൂൾ ഓഫ് മ്യൂസിക് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിന് സമീപമുള്ള വലിയ തമ്പുരാൻ കോവിലകത്താണ് പ്രവർത്തിക്കുന്നത്. ശാസ്ത്രീയ സംഗീതം, വീണ, വയലിൻ, മൃദംഗം എന്നിവ ഇവിടെ പ്രഗൽഭരായ ഗുരുക്കന്മാരുടെ കീഴിൽ അഭ്യസിപ്പിച്ചു വരുന്നു.
മെയ് 24 ശനിയാഴ്ച വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർത്ഥികളുടെ പരിപാടികൾക്കൊപ്പം വൈകുന്നേരം 6 മണിക്ക് പ്രശസ്ത വിധുഷി എൻ ജെ നന്ദിനിയുടെ കച്ചേരിയും ഉണ്ട്. വയലിൻ ആലങ്കോട് ഗോകുൽ, മൃദംഗം ഡോ കെ ജയകൃഷ്ണൻ, ഘഞ്ചിറ വിഷ്ണു വി കമ്മത്ത്.
മെയ് 25 ഞായറാഴ്ച രാവിലെ 9 മുതൽ വൈകിട്ട് ആറുമണിവരെ വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറും.
വൈകിട്ട് ആറുമണിക്ക് വിദ്വാൻ ഭരത് സുന്ദർ ചെന്നൈയുടെ കച്ചേരി ഉണ്ടാകും. വയലിൻ തിരുവിഴ വിജു എസ് ആനന്ദ്, മൃദംഗം ബാലകൃഷ്ണ കമ്മത്ത്, ഗഞ്ചിറ ഉടുപ്പി ശ്രീകാന്ത്. കൂടുതൽ വിവരങ്ങൾക്ക് 9995834829 WATCH LIVE
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive