കാട്ടൂർ : പുതിയ അദ്ധ്യയന വര്‍ഷാരംഭത്തിനോടനുബന്ധിച്ച് കാട്ടൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് കുറഞ്ഞ ചിലവില്‍ ഗുണനിലവാരമുളള എല്ലാവിധ പഠനോപകരണങ്ങളും ലഭ്യമാക്കുകയെന്ന ഉദ്യേശത്തോടെ ബാങ്ക് ടവര്‍ & ട്രേഡ് സെന്‍ററില്‍ ആരംഭിക്കുന്ന സ്റ്റുഡന്‍റ്സ് മാര്‍ക്കറ്റിന്‍റെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്‍റ് ജോമോന്‍ വലിയവീട്ടില്‍ ആദ്യവില്‍പന നടത്തികൊണ്ട് നിര്‍വഹിച്ചു.
പുസ്തകങ്ങള്‍, ബാഗുകള്‍, കുടകള്‍ തുടങ്ങി എല്ലാ പഠന സാമഗ്രികളും പൊതുമാര്‍ക്കറ്റിനേക്കാള്‍ 10% മുതല്‍ 50% വരെ വിലക്കുറവില്‍ സ്റ്റുഡന്‍റ്സ് മാര്‍ക്കറ്റില്‍ ലഭ്യമാണെന്നും പ്രമുഖ കമ്പനികളായ ത്രിവേണി, ക്ലാസ്മേറ്റ്സ്, എന്നിവകളുടെ നോട്ടുബുക്കുകളും വിവിധ കമ്പനികളുടെ കുടകള്‍, കിറ്റെക്സ്, സെറ ബാഗ്സ്, അമേരിക്കന്‍ ടൂറിസ്റ്റര്‍ എന്നീ കമ്പനികളുടെ ബാഗുകള്‍, ടിഫിന്‍ ബോക്സുകള്‍, വാട്ടര്‍ ബോട്ടിലുകള്‍ എന്നിങ്ങനെ വിപുലമായ ഇനങ്ങള്‍ സ്റ്റോക്കെത്തിയിട്ടുണ്ടെന്നും എല്ലാ ഇനങ്ങള്‍ക്കും ഡിസ്കൗണ്ടുകള്‍ ലഭിക്കുമെന്നും പ്രസിഡന്‍റ് പറഞ്ഞു.
ഡയറക്ടര്‍മാരായ പി.പി.ആന്‍റണി, ബൈജു.കെ.ബി, രാജേഷ് കാട്ടിക്കോവില്‍, സഹകാരികള്‍, ജീവനക്കാര്‍, നാട്ടുകാര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ പങ്കെടുത്തു. ഡയറക്ടര്‍ എം.ജെ.റാഫി സ്വാഗതവും സെക്രട്ടറി ടി.വി.വിജയകുമാര്‍ നന്ദിയും പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive