കാട്ടൂർ : കാട്ടൂർ കലാസദനം – സർഗ്ഗസംഗമം ഗ്രൂപ്പിൻ്റെ നേതൃത്വത്തിൽ പ്രശസ്ത സാഹിത്യകാരനും കാർട്ടൂണിസ്റ്റുമായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ്റെ 98-ാം ജന്മവാർഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനവും ” ദ്വൈവാര സാഹിത്യസംഗമ “ത്തിൻ്റെ ഭാഗമായി കഥാവിചാരവും സംഘടിപ്പിക്കുന്നു.
മേയ് 25 ഞായർ രാവിലെ 9-30 ന് കാട്ടൂർ ടി.കെ. ബാലൻ ഹാളിൽ ചേരുന്ന സാഹിത്യസംഗമം യുവ കവിയും സാംസ്കാരിക പ്രവർത്തകനുമായ പി.ടി. സ്വരാജ് ഉദ്ഘാടനം നിർവഹിക്കും.
തുടർന്ന് സുവിൻ കൈപ്പമംഗലം, സജ്ജയ് പുവ്വത്തുംകടവിൽ എന്നിവർ രചിച്ച കഥകളുടെ ചർച്ചയും നടക്കും എന്ന് സർഗ്ഗസംഗമം പ്രസിഡന്റ് കാട്ടൂർ രാമചന്ദ്രൻ, സെക്രട്ടറി മുഹമ്മദ് ഇബ്രാഹിം (സിംപ്സൺ ഇബ്രു ) എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive