ശാരദാ ഗുരുകുലത്തിൽ വാക്യാർഥസഭാ

ഇരിങ്ങാലക്കുട : ചെമ്മണ്ട ശാരദാ ഗുരുകുലത്തിൽ സംസ്കൃത ഭാരതിയും കേന്ദ്രീയ സംസ്കൃത സർവ്വകലാശാലയുടേയും സഹകരണത്തോടെ വാക്യാർത്ഥസഭ സംഘടിപ്പിച്ചു.

പ്രസിദ്ധ സംസ്കൃതപണ്ഡിതനായ പണ്ഡിതരത്നം കെ.വി. വാസുദേവൻ്റെ അധ്യക്ഷതയിൽ വ്യാകരണം, ന്യായം, വേദാന്തം സാഹിത്യശാസ്ത്രം എന്നീ വിഷയങ്ങളിൽ ബാലുശ്ശേരി ആദർശസംസ്കൃത വിദ്യാപീഠത്തിലെ ഡോ. പുഷ്ക്കര പൂജാരി, തൃപ്പുണിത്തുറ സംസ്കൃത കോളേജിലെ ഡോ ജ്യോത്സ്നാ, ശ്രീശങ്കര സംസ്കൃത യൂണിവേഴ്സിറ്റിയിലെ ഡോ രാകേശ്, കൊല്ലം അമൃത വിശ്വവിദ്യാപീഠത്തിലെ ഡോ ആനന്ദ്, ഇരിങ്ങാലക്കുട നമ്പൂതിരീസ് ബി.എഡ് കോളേജ് പ്രിൻസിപ്പാൾ ഡോ ഹരി നാരായണൻ എന്നിവർ വിവിധ ശാസ്ത്രവിഷയങ്ങൾ അവതരിപ്പിച്ചു.

കേരളത്തിലെ വിവിധ കോളേജുകളിൽ നിന്നുമായി എഴുപതോളം ബിരുദ-ബിരുദാനന്തര ബിരുദ വിദ്യാർഥികൾ വിവിധ വിഷയങ്ങളിൽ ശാസ്ത്രചർച്ച നടത്തി. സംസ്കൃതഭാരതി അഖിലഭാരതീയ കാര്യദർശി വാചസ്പതി പ നന്ദകുമാർ പണ്ഡിതന്മാരെ പരിചയപ്പെടുത്തി വാക്യാർഥസഭയുടെ ഉദ്ദേശ്യത്തെ വിവരിച്ചു.

നാഗാർജുന ചാരിറ്റീസ് ട്രസ്റ്റി ശശി പി. ആർ, ഗുരുകുലം ആചാര്യൻ അജിതൻ മാസ്റ്റർ പണ്ഡിതന്മാരെ ആദരിച്ചു. ഗുരുകുലം ശിക്ഷണനിദേശിക വന്ദന സ്വാഗതവും ആചാര്യാ ശ്രീജ നന്ദിയും രേഖപ്പെടുത്തി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page