പേവിഷബാധക്കെതിരെ ബോധവത്ക്കരണവുമായി ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം

ഇരിങ്ങാലക്കുട : പേവിഷബാധക്കെതിരെ ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീം ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. സമൂഹം നേടിരുന്ന ഒരു പ്രധാന ആരോഗ്യ വെല്ലുവിളിയാണ് പൊതു ഇടങ്ങളിൽ വച്ച് ഏൽക്കുന്ന നായ്ക്കളുടെ കടിയും പേ വിഷബാധയും.

കുട്ടികളെ നായ്ക്കളുടെ കടി, മാന്തൽ, പോറൽ എന്നിവയിൽ നിന്നും സംരക്ഷിക്കേണ്ടത്തിൻറെ ഭാഗമായി ലോക ജന്തുജന്യ രോഗ ദിനത്തോടനുബന്ധിച്ച് മൃഗങ്ങളിൽ നിന്നും മനുഷ്യരിലേക്ക് പടരാൻ സാധ്യതയുള്ള രോഗങ്ങളെ കുറിച്ചും സൂനോട്ടിക് രോഗങ്ങൾ മനുഷ്യൻ്റെ ആരോഗ്യത്തിൽ ചെലുത്തുന്ന സ്വാധീനം മനസ്സിലാക്കുകയും അവക്കെതിരെ എടുക്കേണ്ട മുൻകരുതലുകൾ, പ്രതിരോധ മാർഗ്ഗങ്ങൾ എന്നിവയെ കുറിച്ചും വിദ്യാർത്ഥികളിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ വെറ്റിനറി സർജനായ ഡോ. ജിദ എം.ഡി. ബോധവത്ക്കരണ ക്ലാസ്സ് നൽകി.

എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ, അസിസ്റ്റൻ്റ് പി.ഒ ഷമീർ എസ് എൻ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page