സ്വാതി തിരുനാൾ സംഗീതോത്സവം വ്യാഴാഴ്ച ആരംഭിക്കും

ഇരിങ്ങാലക്കുട : നാദോപാസനയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന 31 മത് സ്വാതി തിരുനാൾ സംഗീതോത്സവം മഹാത്മ ഗാന്ധി മൈതാനത്ത് (എം.സി പോൾ നഗർ) ഏപ്രിൽ 20 വ്യാഴാഴ്ച ആരംഭിക്കുകയാണ്. അഖിലേന്ത്യ സംഗീത മത്സര ജേതാവും ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരം ലഭിച്ച സ്വാതി രംഗനാഥ്, ചെന്നൈ യുടെ സംഗീത കച്ചേരിയോടു കൂടിയാണ് ഈ വർഷത്തെ സ്വാതി തിരുനാൾ സംഗീതോത്സവം ആരംഭിക്കുന്നത്. തുടർന്ന് സലീഷ് നനദുർഗ, കൃഷ്ണ രാജൻ എന്നിവർ സോപാനസംഗീതം അവതരിപ്പിക്കും.

Continue reading below...

Continue reading below...


വൈകിട്ട് 6 മണിക്ക് കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരിവെള്ളൂർ മുരളി സംഗീതോത്സവം ഉദ്ഘാടനം നിർവഹിക്കും. ചടങ്ങിൽ കെ എസ് ഇ മാനേജിംഗ് ഡയറക്ടർ എംപി ജാക്സൺ മുഖ്യ അതിഥിയായിരിക്കു. ഈ വർഷത്തെ ഗുരുവായൂരപ്പൻ ഗാനാഞ്ജലി സുവർണ്ണ മുദ്ര കർണാടക സംഗീതജ്ഞൻ ഡോ കെ എൻ രംഗനാഥ ശർമ്മയ്ക്ക്, ഐ ജിഎൻ സി എ റീജിയണൽ ഡയറക്ടർ പ്രൊഫസർ മാനസി രഘു നന്ദൻ നൽകുന്നതാണ്.


ഉദ്ഘാടന സമ്മേളനത്തിൽ അഖിലേന്ത്യ സംഗീത മത്സരത്തിൽ സീനിയർ വിഭാഗത്തിൽ വിജയികളായ സ്വാതിരംഗനാഥ് ചെന്നൈ, ആര്യവൃന്ദ വി നായർ, എറണാകുളം, ജയന്ത് രാമവർമ്മ എറണാകുളം എന്നിവർക്കും ജൂനിയർ വിഭാഗത്തിൽ വിജയികളായ രാഗസുധ ബാലസുബ്രഹ്മണ്യൻ ചെന്നൈ, അനന്യ പാർവതി മുംബൈ, പ്രണവ് അഡിഗ, ഉടുപ്പി എന്നിവരെ പുരസ്കാരം നൽകി ആദരിക്കുന്നതാണ്.


മുനിസിപ്പൽ കൗൺസിലർ സ്മിത കൃഷ്ണകുമാർ കുടൽമാണിക്യം ചെയർമാൻ യു പ്രദീപ് മേനോൻ, സുശീല മാരാർ എന്നിവർ ആശംസകൾ അർപ്പിക്കും.


തുടർന്ന് ശ്രീകൃഷ്ണ മോഹൻ രാംകുമാർ മോഹൻ (ട്രിച്ചൂർ ബ്രദേഴ്സ്) എന്നിവർ അവതരിപ്പിക്കുന്ന സംഗീത കച്ചേരിയും ഉണ്ടായിരിക്കുന്നതാണ്. നാലുദിവസം നീണ്ടുനിൽക്കുന്ന സ്വാതി തിരുനാൾ സംഗീതോത്സവം ഏപ്രിൽ 23 ന് അവസാനിക്കും.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD