നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ എട്ടാം ദിവസം യുവസംഗമം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നഗരസഭ ഞാറ്റുവേല മഹോത്സവത്തിന്റെ എട്ടാം ദിവസം യുവസംഗമം സംഘടിപ്പിച്ചു . ഇരിങ്ങാലക്കുട ടൗൺഹാളിൽ നടന്ന ചടങ്ങ് തൃശൂർ റൂറൽ എസ് പി ഡോ. നവനീത് ശർമ്മ ഐ.പി.എസ് ഉദ്‌ഘാടനം നിർവഹിച്ചു. മയക്കുമരുന്നും സൈബർ മേഖലയിലെ കുറ്റകൃത്യങ്ങളും വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ യുവജനങ്ങൾ ഏറെ ജാഗ്രത പുലർത്തണമെന്ന് അദ്ദേഹം ഓർമ്മപ്പെടുത്തി. നഗരസഭാ ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു.

SSLC, +2, CBSE, ICSE പരീക്ഷകളിൽ ഫുൾ A+ , A1 നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും, 100 % വിജയം കരസ്ഥമാക്കിയ സ്കൂളുകൾക്ക് സമ്മാനവും നൽകി.

ഇൻ്റർനാഷണൽ നാച്ചുറൽ ബോഡി ബിൽഡിംഗ് അസോസിയേഷൻ്റെ നേതൃത്വത്തിൽ INBA NPF മൽസരത്തിലെ സബ് ജൂനിയർ വിഭാഗം ഗോൾഡ് മെഡലിസ്റ്റ് അസ്ക്കർ വി.എ ക്കും, റോബോട്ടിനെ നിർമ്മിച്ച് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടം നേടിയ ഇരിങ്ങാലക്കുടക്കാരൻ മാസ്റ്റർ തോമസിനും പ്രത്യേകം അനുമോദനം നൽകി.

സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ മാരായ ഫെനി എബിൻ വെള്ളാനിക്കാരൻ, സി സി ഷിബിൻ, അംബിക പള്ളിപ്പുറത്ത്, ജെയ്സൺ പാറേക്കാടൻ, അഡ്വ. ജിഷ ജോബി, മുനിസിപ്പൽ സെക്രട്ടറി ഷാജിക്ക് എം.എച്ച്. എന്നിവർ സംസാരിച്ചു.

നഗരസഭാ കൗൺസിലർമാരായ അൽഫോൻസ തോമസ് സ്വാഗതവും ബിജു പോൾ അക്കരക്കാരൻ നന്ദിയും രേഖപ്പെടുത്തി.

സംഗമസാഹിതിയുടെ നേതൃത്വത്തിൽ “ഇരിങ്ങാലക്കുടയിലെ ചരിത്ര ഇതിഹാസങ്ങൾ” സംബന്ധിച്ച സെമിനാറിന് ഡോ .കെ. രാജേന്ദ്രൻ , രാധാകൃഷ്ണൻ കിഴുത്താണി, കെ എൻ സുരേഷ് കുമാർ എന്നിവർ നേതൃത്വം നൽകി.

കാർഷിക സെമിനാറിൽ അലങ്കാര പുഷ്പ കൃഷിയുടെ അനന്തസാധ്യതകൾ എന്ന വിഷയത്തിൽ കേരള കാർഷിക സർവകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ. സിമ്മി എം. എം വിഷയാവതരണം നടത്തി.
നസീമ കുഞ്ഞുമോൻ, മിനി ജോസ് ചാക്കോള , പ്രവീൺ .കെ എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page