ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള സമാപിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെൻ്റ്.ജോസഫ്സ് (ഓട്ടോണമസ് ) കോളേജ് ആതിഥേയത്വം വഹിച്ച മൂന്ന് ദിവസത്തെ ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്രമേള സമാപിച്ചു. പീച്ചി വൈൽഡ് ലൈഫ് ഡിവിഷൻ, തൃശൂർ ചലച്ചിത്ര കേന്ദ്ര, ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ചലച്ചിത്ര മേളയിൽ ഇരുപതോളം ചലച്ചിത്രങ്ങളും ഡോക്യുമെൻ്ററികളുമാണ് പ്രദർശിപ്പിച്ചിരുന്നത്.

ചലച്ചിത്ര സംവിധായകരുമായുള്ള സംവാദങ്ങളും പ്രദർശനത്തിനു പിന്നാലെ നടന്നു. അവസാന ദിനമായ വെള്ളിയാഴ്ച സംവിധായകരായ മരിയ ട്രീസ, ബാബു കാമ്പ്രത്ത്, സീന ആൻ്റണി, രഞ്ജിത്ത് മാധവൻ എന്നിവരുമായുള്ള സംവാദങ്ങൾ നടന്നു.

ചലച്ചിത്ര നിരൂപകയും വിമല കോളേജിലെ അധ്യാപികയുമായ അനു പാപ്പച്ചൻ, ക്രൈസ്റ്റ് കോളേജിലെ ജിയോളജി ആൻറ് എൻവയേൺമെൻറ് സയൻസ് വിഭാഗം റിട്ട. പ്രൊഫസറായ ഡോ. എസ്. ശ്രീകുമാർ , മുൻസിപ്പൽ സെക്രട്ടറി ഷാജിക്ക്, ക്രൈസ്റ്റ് കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപ്പറമ്പിൽ എന്നിവർ സംവിധായകരെ ആദരിച്ചു. പ്രോഗ്രാം കൺവീനർ ലിറ്റി ചാക്കോ നന്ദി രേഖപ്പെടുത്തി.

മൂന്ന് ദിവസമായി നടന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച് രഞ്ജിത്ത് മാധവൻ്റെ ഫൈൻ ആർട്ട് ഫോട്ടോഗ്രഫി പ്രദർശനം, ഡോ. സന്ദീപ് ദാസിൻ്റെ കോൾ ഓഫ് ദ വൈൽഡ് എന്ന ചിത്രപ്രദർശനം സ്റ്റോൺ ഏജ് ശിലാ പ്രദർശനം, ആയുർവേദ മെഡിക്കൽ ക്യാമ്പ്, ബുക്ക് ഫെയർ, നാടൻ ഭക്ഷണമേള, നാട്ടു കളികൾ, ഇ-വേസ്റ്റ് ആർട്ട്, പ്ലാസ്റ്റിക് വേസ്റ്റ് ആർട്ട്, റീൽ മത്സരം, വൺ ഷോട്ട് സിനിമ മത്സരം , ഫോട്ടോഗ്രഫി മത്സരം, വിത്തു കൊട്ട, വിത്തു പ്രദർശനം, സസ്യ പ്രദർശനവും വിൽപനയും, മൈക്രോ ഗ്രീൻ പ്രദർശനം, ശുദ്ധജല പരിശോധന, ചൂലുഴിയൽ മത്സരം തുടങ്ങി വിവിധ പരിപാടികൾ അടങ്ങുന്ന പരിസ്ഥിതി കാർണിവലാണ് കോളേജിൽ ഒരുക്കിയിരുന്നത്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page