മാർ ജെയിംസ് പഴയാറ്റിൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റ് ലോഗോ പ്രകാശനം

ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രൽ അഖില കേരള കത്തോലിക്ക കോൺഗ്രസ് AKCC യുടെ നേതൃത്വത്തിൽ മുനിസിപ്പൽ മൈതാനിയിൽ വെച്ച് മാർച്ച് 15 മുതൽ 22 വരെ നടത്തപ്പെടുന്ന മൂന്നാമത് മാർ ജെയിംസ് പഴയാറ്റിൽ മെമ്മോറിയൽ അഖില കേരള സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ലോഗോ പ്രകാശനം കത്തിഡ്രൽ വികാരി ഡോ. ഫാ. ലാസർ കുറ്റിക്കാടൻ നിർവഹിച്ചു.

കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് സാബു കൂനൻ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി റോബി കാളിയങ്കര,ട്രഷറർ ഡേവിസ് ചക്കാലക്കൽ, ടൂർണമെന്റ് കമ്മറ്റി ജനറൽ കൺവീനർ രഞ്ജി അക്കരക്കാരൻ, ചെയർമാൻ ഷാജു കണ്ടംകുളത്തി, പ്രോഗ്രാം കോ.ഓഡിനേറ്റർ ടെൽസൺ കോട്ടോളി, ജോ. കൺവീനർമാരായ ഷാജു പാറേക്കാടൻ, വർഗീസ് ജോൺ തെക്കിനിയത്ത്, അഡ്വ. ഹോബി ജോളി, കത്തോലിക്ക കോൺഗ്രസ് വൈസ് പ്രസിഡന്റ് ബിന രാജേഷ്, കത്തിഡ്രൽ ട്രസ്റ്റിമാരായ പി.ടി. ജോർജ്, തോമസ് തൊകലത്ത്, കുടുംബ സമ്മേളന കേന്ദ്ര സമിതി പ്രസിഡന്റ് ജോബി അക്കരക്കാരൻ എന്നിവർ സംസാരിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page