ഇരിങ്ങാലക്കുട : കലാ സാംസ്കാരിക സാമൂഹ്യ രാഷ്ട്രീയ പൊതുരംഗത്തും പൊതു പ്രവർത്തനത്തിലും നിറസാന്നിധ്യ മായിരുന്ന കെ.വി. ചന്ദ്രന്‍റെ ച്രന്ദ്രേട്ടന്‍റെ ) ഒന്നാം ചരമ വാർഷികം ഒക്ടോബർ 4 ന് ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ നടത്തുവാൻ തീരുമാനിച്ചു. ചന്ദ്രേട്ടനുമായി ബന്ധം പുലർത്തിയിരുന്ന വിവിധ സംഘടനകളുടെയും, വ്യക്തികളുടെയും ആഭിമുഖ്യത്തിലാണ് അനുസ്മരണം നടത്തുന്നത്.
സംഘാടക സമിതി യോഗത്തിൽ എ.എസ്. സതീശൻ അധ്യക്ഷത വഹിച്ചു. അഡ്വ കെ.ജി. അജയ്കുമാർ, വി.ആർ. ദിനേശ് വാര്യർ, ഇ.കെ. കേശവൻ, പി. നന്ദകുമാർ എന്നിവർ പ്രസംഗിച്ചു. അനുസ്മരണ സമിതി ഭാരവാഹികളായി സോണിയ ഗിരി (ചെയർപേഴ്സൺ), യു. പ്രദീപ് മേനോൻ (വൈസ് ചെയർമാൻ), എ.എസ്. സതീശൻ ക്രൺവീനർ), എ.സി. സുരേഷ് (ട്രഷറർ) എന്നിവരെ തെരെഞ്ഞെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com