ശ്രീ കൂടൽമാണിക്യം സായാഹ്നക്കൂട്ടായ്മ അഷ്ടമിരോഹിണി ഫോട്ടോ കോണ്ടെസ്റ്റിൽ അഞ്ചുമാസം പ്രായമുള്ള നന്ദിത എസ് നിതീഷ് വിജയി

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്നക്കൂട്ടായ്മ സംഘടിപ്പിച്ച ഇരിങ്ങാലക്കുട അഷ്ടമിരോഹിണി ഫോട്ടോ കോണ്ടെസ്റ്റിൽ അഞ്ചുമാസം പ്രായമുള്ള നന്ദിത എസ് നിതീഷ് ടൈറ്റിൽ വിജയിയായി. ഗാന്ധിഗ്രാം സ്വദേശികളായ നിതീഷിന്റെയും സംഗീതയുടെയും മകളാണ് നന്ദിത. ഇരുവരും നൈജീരിയിലാണ് താമസം.

ആദ്യമായി നന്ദിത പങ്കെടുത്ത മത്സരത്തിൽ സമ്മാനം കിട്ടിയ സന്തോഷത്തിലാണ് കുടുംബം. ഫോട്ടോഗ്രാഫിയിൽ താല്പര്യമുള്ള സംഗീതയുടെ അച്ഛൻ എടുത്ത ചിത്രമാണ് നന്ദിതയെ സമ്മാനത്തിനർഹായാക്കിയത്. കള്ള കൃഷ്ണൻ എന്നായിരുന്നു ചിത്രത്തിന്റെ അടിക്കുറിപ്പ്.

ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിൽ 104 കുട്ടികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ സ്റ്റൈലിഷ് കൃഷ്ണൻ, സ്റ്റൈലിഷ് രാധ എന്ന വിഭാഗങ്ങളും 13 പ്രോത്സാഹന സമ്മാനങ്ങൾ അടക്കം 19 പേർ സമ്മാനാർഹരായി. ഫോട്ടോ കോണ്ടസ്റ്റ് വൻ വിജയമായി തീർത്ത ഏവർക്കും ശ്രീ കൂടൽമാണിക്യസായന കൂട്ടായ്മ പ്രവർത്തകർ നന്ദി അറിയിച്ചു. ഫോട്ടോ കോണ്ടെസ്റ്റിന്റെ സമ്മാനദാനം ചടങ്ങ് സെപ്റ്റംബർ 10 ഞായറാഴ്ച വൈകിട്ട് 6 മണിക്ക് കൂടൽമാണിക്യം കിഴക്കേനടയ്ക്ക് മുന്നിൽ നടത്തുമെന്ന് സംഘാടകർ അറിയിച്ചു.

ഫോട്ടോ കോണ്ടസ്റ്റിൽ രണ്ടാം സ്ഥാനം വേദ വൈശാഖ്, ധ്രുവ് ഗൗരിഷ് എന്നിവർ പങ്കിട്ടു. മൂന്നാം സ്ഥാനം ആരുഷി നിതീഷ്. സ്റ്റൈലിഷ് കൃഷ്ണനായി ദക്ഷ ധനേഷ്, സ്റ്റൈലിഷ് രാധയായി അധിരിച സുജിത്ത്.

പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ ഇതൾ ആതിര, ധന്യത്, ആരുഷ് ആർ നായർ, വൈദേഹി ആർ നായർ, മണികണ്ഠൻ ആർ, ശിവാനി സുബ്ത്, ശാഖേത് ശ്രീരാം, ദേവദത്ത ടി എൻ, ധ്രുവ്, ലക്ഷ്യ സലിൽ, ഓം കൃഷ്ണ, ഷഹാന, ഇഷാ ഗിരിജ്.

continue reading below...

continue reading below..

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O