എസ്.എൻ ടി.ടി.ഐ 1984-86 ബാച്ചിന്റെ പുന: സമാഗമം ‘മധുര നെല്ലിക്ക 2024’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്. എൻ ടി.ടി.ഐ. 1984-86 ബാച്ചിന്റെ പുന: സമാഗമം മധുര നെല്ലിക്ക 2024 സ്കൂൾ ഹാളിൽ വച്ച് നടന്നു. ചന്ദ്രിക എഡ്യൂക്കേഷണൽ ട്രസ്റ്റ് മാനേജർ ഡോ. സി.കെ. രവി ഉദ്ഘാടന കർമ്മം നിർവഹിച്ചു. പൂർവ്വ വിദ്യാർത്ഥി ടി. കെ. ശങ്കരൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.

വിട്ടുപിരിഞ്ഞ സഹപാഠിയെയും അധ്യാപകരെയും സുധ. ടി. ഡി അനുസ്മരിച്ചു. പൂർവ്വ അധ്യാപികയായിരുന്ന ബീന ബാലൻ, ഓഫീസ് സ്റ്റാഫ് ആയിരുന്ന കണ്മണി, സംസ്ഥാന അവാർഡ് ജേതാവായ പൂർവ്വ വിദ്യാർത്ഥി എ. കെ. സലിംകുമാർ മാസ്റ്റർ എന്നിവരെ ആദരിച്ചുകൊണ്ടു ബീന. പി. കെ, സിസ്റ്റർ മേഴ്‌സി പോൾ എന്നിവർ സംസാരിച്ചു.

എസ്. എൻ.ടി.ടി.ഐ യുടെ പുരോഗമന പ്രവർത്തനങ്ങൾക്കായി സ്വരൂപിച്ച തുക പ്രിൻസിപ്പൽ കവിത ടീച്ചർക്ക് കൈമാറി. എല്ലാവരും ഓർമ്മകൾ പങ്കുവെച്ചു സംസാരിച്ചു. വിദേശത്തുള്ള കെ. കെ. തുളസി ആശംസകൾ അറിയിക്കുകയും എല്ലാവരുമായും ഓൺലൈനിലൂടെ സംസാരിക്കുകയും ചെയ്തു.

എ. കെ. സലിംകുമാറും ടി.ആർ ജയയും സ്വന്തമായി രചിച്ച കവിതകൾ ആലപിച്ചു. ജൈവ സമ്പന്നമായ ഭക്ഷണ പദാർത്ഥങ്ങളാലും വിഭവസമൃദ്ധമായ സദ്യയാലും സംഗമം ധന്യമായി. പൂർവ്വ വിദ്യാർത്ഥി എ. കെ. സലിംകുമാർ സ്വാഗതവും ബീന. പി. ബി. നന്ദിയും പ്രകാശിപ്പിച്ചു.


അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page