വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ എട്ടാം വാർഷികാഘോഷങ്ങൾ സമാപിച്ചു, കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി അവതരിപ്പിച്ച സംഗീതകച്ചേരി നടന്നു

ഇരിങ്ങാലക്കുട : രണ്ടു ദിവസങ്ങളിലായി നടന്നു വന്നിരുന്ന ഇരിങ്ങാലക്കുട വലിയ തമ്പുരാൻ കോവിലകത്ത് പ്രവർത്തിക്കുന്ന വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിന്‍റെ എട്ടാം വാർഷികാഘോഷങ്ങൾ സമാപിച്ചു. മാധവനാട്യഭൂമി അമ്മന്നൂർ ഗുരുകുലത്തിൽ വച്ച് സമാപന ദിവസം കര്‍ണാടക സംഗീതജ്ഞ മാതംഗി സത്യമൂര്‍ത്തി അവതരിപ്പിച്ച സംഗീതകച്ചേരി നടന്നു. വയലിൻ : വയലാ രാജേന്ദ്രൻ, മൃദംഗം സനോജ് പൂങ്ങാട്, ഘടം കുറിച്ചിത്താനം അനന്തകൃഷ്ണൻ. മാതംഗി സത്യമൂര്‍ത്തിയെ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ വൈസ് ചെയർമാൻ നന്ദകുമാർ ആദരിച്ചു.

ആദ്യ ദിവസം മൈസൂർ ചന്ദൻ കുമാർ പുല്ലാങ്കുഴൽ കച്ചേരി അവതരിപ്പിച്ചു . വയലിൻ അലങ്കോട് വി എസ് ഗോകുൽ, മൃദംഗം ഡോ. കെ ജയകൃഷ്ണൻ, ഘടം വെള്ളാട്ടഞ്ഞുർ ശ്രീജിത്ത്‌. മൈസൂർ ചന്ദൻ കുമാറിനെ പാമ്പുമേക്കാട് മന ജാതവേദൻ തിരുമേനി ആദരിച്ചു .

വാർഷികാഘോഷങ്ങളുടെ ഭാഗമായി വരവീണ സ്കൂൾ ഓഫ് മ്യൂസിക്കിലെ വിദ്യാർഥികൾ വീണ, വയലിൻ, മൃദംഗ അവതരണം, കച്ചേരികൾ എന്നിവ നടത്തി. വരവീണ സ്കൂൾ ഓഫ് മ്യൂസിക്ക് ഡയറക്ടർ ശ്രീവിദ്യ വർമ്മ ചടങ്ങിന് നന്ദി പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page