സമൂഹത്തിലെ സാധാരണക്കാരുടെ അഭയകേദ്രമായിരുന്നു അഡ്വ: കെ.ആർ തമ്പാനെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്. – അഡ്വ. കെ.ആർ തമ്പാൻ 16-ാം ചരമവാർഷിക ദിനം ഇരിങ്ങാലക്കുടയിൽ ആചരിച്ചു

ഇരിങ്ങാലക്കുട : പൊതുപ്രവർത്തനത്തിന്റെ ഉദാത്ത മാതൃകയാണ് അഡ്വ: കെ.ആർ തമ്പാനെന്ന് സി പി ഐ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ്. പ്രമുഖ അഭിഭാഷകനും സി.പി.ഐ നേതാവുമായിരുന്ന അഡ്വ. കെ.ആർ. തമ്പാന്റെ പതിനാറാം ചരമവാർഷിക ദിനാചരണം ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇരിങ്ങാലക്കുടയിലെ സാമൂഹിക രാഷ്ട്രീയ രംഗത്ത് നിറഞ്ഞു നിൽക്കുകയും സമൂഹത്തിലെ സാധാരണക്കാരുടെ അഭയകേന്ദ്രവും ആയിരുന്നു അഡ്വ: കെ.ആർ തമ്പാൻ എന്നും ആദ്ദേഹം പറഞ്ഞു. സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയും, അഡ്വ. കെ.ആർ. തമ്പാൻ ട്രസ്റ്റും സംയുക്തനമായാണ് ഇരിങ്ങാലക്കുട നഗരസഭാ ടൗൺ ഹാളിൽ ചരമവാർഷിക ദിനാചരണം സംഘടിപ്പിച്ചത്.



സി.പി.ഐ മുതിർന്ന നേതാവ് കെ. ശ്രീകുമാർ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ പ്രഭാഷകൻ വി.കെ സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി. സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ ടി.കെ സുധീഷ്, കെ.എസ് ജയ എന്നിവർ സംസാരിച്ചു. സി പി ഐ മണ്ഡലം സെക്രട്ടറി പി. മണി സ്വാഗതവും അസി സെക്രട്ടറി എൻ. കെ ഉദയപ്രകാശ് നന്ദിയും പറഞ്ഞു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page