
ഇരിങ്ങാലക്കുട : എറണാകുളം അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി, കൊച്ചി ഐ ഫൗണ്ടേഷൻ ആശുപത്രി, കൊമ്പിടിഞ്ഞാമാക്കൽ ലയൺസ് ക്ലബ്ബ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ സേവാഭാരതി ഇരിങ്ങാലക്കുട സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് ജൂൺ 29 ശനിയാഴ്‌ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കൂടൽമാണിക്യം ക്ഷേത്രത്തിനു സമീപമുള്ള സേവാഭാരതി ഓഫീസിൽ നടക്കും
ജനറൽ മെഡിസിൻ, ക്ലിനിക്കൽ ഫാർമസി (മരുന്നുകളുടെ ഗുണ ദോഷങ്ങളെ കുറിച്ച് വിശദീകരിക്കുകയും കഴിക്കുന്നതിനെ കുറിച്ച് നിർദേശിക്കുകയും ചെയ്യുന്നു) പൾമനോളജി (ശ്വാസകോശ പ്രവർത്തന പരിശോധന) ഇ.സി.ജി., പ്രമേഹം, ബി പി പരിശോധന കൂടാതെ നേത്ര തിമിര പരിശോധന തുടങ്ങിയ ചികിത്സാ സൗകര്യങ്ങൾ ലഭിക്കുന്നതായിരിക്കും
കൂടുതൽ വിവരങ്ങൾക്ക് 9961325645 8547440890 9496649657