കാറളം : വീട്ടിലെ ലൈബ്രറി ഏർപ്പെടുത്തിയ പ്രഥമ കവിതാ പുരസ്കാരം പ്രഖ്യാപിച്ചു. ആലപ്പുഴയിൽ നിന്നുള്ള നാസർ ഇബ്രാഹിമിൻ്റെ മഴയിൽ ഉണക്കി വെയിൽ നനെച്ചെടുത്ത കീറും കുട്ടിക്കുപ്പായങ്ങൾ എന്നകൃതിക്കാണ് അവാർഡ്. നാല്പതോളം കൃതികൾ സംസ്ഥാനത്തിൻ്റെ വിവിധ ജില്ലകളിൽ നിന്നും മത്സരത്തിനായി വന്നു.
സ്പെഷ്യൽ ജൂറി പുരസ്കാരത്തിന് ഒമ്പത് കൃതികൾ തെരഞ്ഞെടുത്തതിൽ കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവായിരുന്ന പൂയപ്പിള്ളി തങ്കപ്പൻ്റെ കൃതിയും ഉൾപ്പെടുന്നു എന്ന സവിശേഷതയുമുണ്ട്. ശോഭ ജി. ചേലക്കര,സി.ജി. മധു കാവുങ്കൽ ആലപ്പുഴ, ബിന്ദു പ്രതാപ് പാലക്കാട്, അഹം അശ്വതി എറണാംകുളം, ശ്രീല. വി.വി. ഇരിങ്ങാലക്കുട,ഗീത എസ്. പടിയത്ത് തൃശൂർ,രജിത അജിത് തൃശൂർ, കൂടാതെ കോഴിക്കോട് മെഡിക്കൽ കോളേജിലെ 28 നേഴ്സ് സ്റ്റാഫ് കൂട്ടായ്മയുടെ തണൽ വഴികൾ എന്ന കവിതാ സമാഹാരത്തിന് പ്രത്യേക പുരസ്കാരവും നൽകുന്നുണ്ട്.
വീട്ടിലെ ലൈബ്രറിയുടെ ഫലകവും പ്രശസ്തി പത്രവുമാണ് അവാർഡ്. കേരളത്തിലെ ആദ്യത്തെ വീട്ടിലെ ലൈബ്രറി കവിതാ സാഹിത്യ പുരസ്കാരമാണിത്. നേരത്തെ ചെറുകഥക്കും നോവലിലും അവാർഡ് കൊടുത്തിരുന്നു.
പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ രാമൻ മാസ്റ്റർ, ഡോ. ഷഹന പി.ആർ,എം.എ. ഉല്ലാസ് മാഷ്, പി.എൻ. സുനിൽ, ടി. എസ്. സജീവ്, വി.ജി. നിഷ തനീഷ്, നീതു ലക്ഷ്മി എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തത്.
നവംബർ 2 ന് കാറളത്തെ വീട്ടിലെ ലൈബ്രറിയിൽവെച്ച് വിപുലമായ പരിപാടികളോടെ അവാർഡ് സമർപ്പണം നടത്തുമെന്ന് റഷീദ് കാറളം പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

