അവിട്ടത്തൂർ : എൽ.ബി.എസ് എം. എച്ച്.എസ്.എസ് സ്കൂളിൽ സ്മാർട്ട് ക്ലാസ്സ് റൂമിന്റെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ സ്പെഷ്യൽ ഡെവലപ്മെന്റ് ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ഉപയോഗിച്ചാണ് സ്മാർട്ട് ക്ലാസ്സ് റൂം നിർമ്മിച്ചു നൽകിയത്.13 കമ്പ്യൂട്ടറും ഒരു പ്രോജക്ടർ, സ്ക്രീൻ സംവിധാനം തുടങ്ങി സൗകര്യങ്ങൾ എല്ലാം വിദ്യാർത്ഥികൾക്കായി സ്മാർട്ട് ക്ലാസ്സ് റൂമിൽ സജീകരിച്ചിട്ടുണ്ട്.
പൊതുവിദ്യാഭ്യാസ യജ്ഞത്തിന്റെ ഭാഗമായി മിക്ക വിദ്യാലയങ്ങളും ഇന്ന് അന്തർദേശീയ നിലവാരത്തിലുള്ള കെട്ടിടസമുച്ചയങ്ങളുണ്ട്. വിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യം വികസിപ്പിച്ചെടുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും മന്ത്രി ആർ.ബിന്ദു പറഞ്ഞു. സാങ്കേതികവിദ്യയാൽ നയിക്കപ്പെടുന്ന ലോകത്താണ് നാം ഉള്ളത്. സാങ്കേതികവിദ്യയുടെ നല്ല വശങ്ങൾ ഉപയോഗിക്കാൻ കുട്ടികൾ ശ്രമിക്കണമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ എസ് ധനീഷ് അധ്യക്ഷത വഹിച്ചു. വേളുക്കര ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ ലീന ഉണ്ണികൃഷ്ണൻ, സ്കൂൾ പ്രിൻസിപ്പാൾ ഡോ. എ. വി രാജേഷ്, സ്കൂൾ മാനേജർ അജിത് കുമാർ, പി.ടി.എ പ്രസിഡണ്ട് ജോസഫ് അക്കരക്കാരൻ, ഹെഡ്മാസ്റ്റർ മെജോ പോൾ, മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ എ. സി സുരേഷ്, കെ.കെ ഉണ്ണികൃഷ്ണൻ നമ്പൂതിരി, സീനിയേഴ്സ് സ്റ്റാഫ് വി. ജി അംബിക,സ്കൂൾ ചെയർപേഴ്സൺ ജിയ ജിൻസൺ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

