ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ സൗത്ത് വെസ്റ്റ് യൂണിറ്റ് നവാഗതർക്ക് സ്വീകരണവും യൂണിറ്റ് കൺവെൻഷനും സംഘടിപ്പിച്ചു. ഹിന്ദി പ്രചാർമണ്ഡൽ ഹാളിൽ നടന്ന ചടങ്ങ് KSSPU തൃശൂർ ജില്ലാ ജോയിന്റ് സെക്രട്ടറി വി.എൻ വിജയഗോപാൽ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം എം കെ ഗോപിനാഥൻ മാഷ് നവാഗതർക്ക് സ്വീകരണം നൽകി.
യൂണിറ്റ് പ്രസിഡന്റ് സുദർശനൻ കെ പി അദ്ധ്യക്ഷത വഹിച്ചു, യോഗത്തിൽ KSSPU ഇരിങ്ങാലക്കുട ടൌൺ ബ്ലോക്ക് പ്രസിഡന്റ് കെ ജി സുബ്രമണിയൻ, ബ്ലോക്ക് സെക്രട്ടറി കെ എം അജിത്കുമാർ, ബ്ലോക്ക് ട്രഷറർ എം ആർ വിനോദ്കുമാർ യൂണിറ്റ് സെക്രട്ടറി പി കെ യാശോധരൻ യൂണിറ്റ് ട്രഷറർ ലാലു തോമസ് മാഷ് എന്നിവർ സംസാരിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive