ഇരിങ്ങാലക്കുട : ക്ഷേത്ര ചൈതന്യ വർദ്ധനവിനും ദേശാഭിവൃദ്ധിക്കും വേണ്ടി ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിൽ അഷ്ടമംഗല പ്രശ്‌നം ഒക്ടോബർ ബുധനാഴ്ച (1201 കന്നി 22) രാവിലെ 8.30ന് ക്ഷേത്രത്തിനകത്ത് നടക്കുന്ന രാശി പൂജയ്ക്കു ശേഷം ക്ഷേത്രത്തിൻ്റെ പടിഞ്ഞാറെ ഊട്ടുപുരയിൽ വച്ച് പ്രശ്ന ചിന്തയോടെ നടത്തുന്നതാണ്.
ആമയൂർ വേണുഗോപാലപ്പണിക്കർ, കുറ്റനാട് രാവുണ്ണിപണിക്കർ, വെങ്ങാശ്ശേരി മോഹനൻ പണിക്കർ, പാടൂർ പ്രമോദ് പണിക്കർ, മറ്റം ജയകൃഷ്ണ പണിക്കർ എന്നീ ദൈവജ്ഞരുടെ നേതൃത്വത്തിലാണ് അഷ്ടമംഗല പ്രശ്‌നം നടത്തുന്നത് എന്ന് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
വർഷങ്ങളായി ക്ഷേത്രത്തിൽ സംഭവിക്കുന്ന ചൈതന്യ ലോപത്തിന്നും ക്ഷേത്രത്തിൻ്റെ മറ്റു കാര്യങ്ങളെക്കുറിച്ചുള്ള ചിന്തക്കുമായി നടത്തുന്ന പ്രസ്തുത ചടങ്ങിൽ എല്ലാ ഭക്തജനങ്ങളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.
ശ്രീ കൂടൽമാണിക്യം ദേവസ്വം ഭരണസമിതി അംഗം ഡോ. മുരളി ഹരിതം , രാഘവൻ മുളങ്ങാടൻ, അഡ്മിനിസ്ട്രേറ്റർ രാദേഷ് ജി എസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

