ഇരിങ്ങാലക്കുട : കൂടിയാട്ട പരിശീലന കേന്ദ്രമായ അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലത്തിൽ കൂടിയാട്ട രംഗപരിചയ പരമ്പരയുടെ ഭാഗമായി ഓഗസ്റ്റ് 7, 8 തീയതികളിൽ കൂടിയാട്ട രംഗാവതരണങൾ സംഘടിപ്പിക്കുന്നു. ആദ്യ ദിവസമായ ബുധനാഴ്ച അമ്മന്നൂർ ഗുരുകുലം മാധവനാട്യ ഭൂമിയിൽ നിദിദ്ധ്യാസം കൂടിയാട്ട രംഗാവതരണ പരമ്പരയുടെ ഭാഗമായി ഗുരുകുലം ശ്രുതി ഉഗ്രസേനബന്ധനം നങ്ങ്യാർകുത്ത് അവതരിപ്പിച്ചു.
ഓഗസ്റ്റ് 8 വ്യാഴാഴ്ച വൈകിട്ട് 6 :30 ന് കുടിയാട്ടം സുഭദ്രാധനഞ്ജയം (അഞ്ചാമങ്കം) സുഭദ്രയുടെ പുറപ്പാട്, അവതരണം സരിതാ കൃഷ്‌ണകുമാർ അവതരിപ്പിക്കും.
മിഴാവിൽ കലാമണ്‌ഡലം രാജീവ് കലാമണ്ഡലം ഹരിഹരൻ കലാമണ്ഡലം നാരായണൻ നമ്പ്യാർ. ഇടക്ക കലാനിലയം ഉണ്ണികൃഷ്‌ണൻ, താളം : ഗുരുകുലം അതുല്ല, ഗുരുകുലം അക്ഷര, ഗുരുകുലം ഗോപിക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com