കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്തിലെ വിവിധ സൂപ്പർമാർക്കറ്റുകളും കച്ചവട സ്ഥാപനങ്ങളും ജില്ലാ എൻഫോഴ്‌സ്‌മെന്‍റ് സ്ക്വാഡിന്റെ നേതൃത്വത്തിൽ നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങൾ വിൽപ്പന നടത്തുന്നുണ്ടോ എന്നത് സംബന്ധിച്ച് പരിശോധന നടത്തി.
വിവിധ സൂപ്പർ മാർക്കറ്റുകളിൽ നിന്നും മറ്റു സ്ഥാപനങ്ങളിൽ നിന്നുമായി 137കിലോഗ്രാം നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളും മറ്റു നിരോധിത വാട്ടർ ബോട്ടിലുകളും പിടിച്ചെടുക്കുകയും സ്ഥാപനങ്ങൾക്ക് പിഴ ചുമത്തി നോട്ടീസ് നൽകുകയും ചെയ്തു. ജില്ല എൻഫോഴ്‌സ്‌മെന്‍റ് ഓഫീസർ ഷാജി എം എച്ച് ൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O