ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിൽ ഊരാഴ്മക്കാർ ഹവിർധാന്യം സമർപ്പിച്ചു. പാരമ്പര്യ നിശ്ചയ പ്രകാരം കൂടൽമാണിക്യം ക്ഷേത്രത്തിലെ ഉത്സവദിവസങ്ങളിൽ ഹവിസ്സിന് വേണ്ടതായ ഉണക്കലരി 10 ഊരാഴ്മാ ഇല്ലങ്ങൾക്കു വേണ്ടി ഊരാഴ്മയോഗം ഭാരവാഹികൾ ദേവസമക്ഷം സമർപ്പിച്ചു
ഊരാഴ്മപ്പത്തിൽ വടക്കിനിയേടത്ത് ഇല്ലം വകയായുള്ള ഊരാഴ്മ അവകാശം ആ ഇല്ലം അന്യം നിന്നപ്പോൾ അന്നത്തെ സമ്പ്രദായമനുസരിച്ച് പെരുമ്പടപ്പ് സ്വരൂപത്തിലേക്ക് ലയിക്കുകയും കൊച്ചിരാജവംശത്തിന് ക്ഷേത്രത്തിൽ ഒരവകാശം വന്നു ചേരുകയും ചെയ്തു എങ്കിലും രാജവാഴ്ചയുടെ അന്ത്യത്തോടെ ആ അവകാശം വേർപ്പെടുകയും, പിന്നീട് അന്യംനിന്ന എനമല്ലൂർ ഇല്ലത്തിൻ്റേതടക്കം അപ്രകാരം ഉള്ള രണ്ട് അവകാശങ്ങളും ശേഷിച്ച 8 ഇല്ലക്കാർ ചേർന്ന് രൂപപ്പെട്ട ഊരാഴ്മ യോഗത്തിൽ ലയിക്കുകയും ചെയ്തു.
വടക്കിനിയേടത്തില്ലം, എനമല്ലൂർ ഇല്ലം, കൊരമ്പ്കുട്ടനല്ലൂർമൂത്തേടത്തില്ലം, മതുക്കാരുമുക്ക് മന, ചിറയ്ക്കൽപനയംതുള്ളി ഇല്ലം, മനവല്ലൂര് മേനായം ഇല്ലം, കോക്കാട് കിഴക്കിനിയേടത്തില്ലം, ചാലൂര് വാരണംകോട്ട് ഇല്ലം, വെമ്പട്ടി (എക്കാട്, എടതിരിഞ്ഞി ) ഇല്ലം, മുരിങ്ങോത്ത്മാടക്കാൽ ഇല്ലം എന്നിങ്ങനെ പത്തില്ലക്കാർക്കും വേണ്ടി കൂടൽമാണിക്യം ഊരാഴ്മ യോഗം ചെയർമാൻ കൊരമ്പ് – കുട്ടനല്ലൂർ മൂത്തേടത്ത് കെ.എൻ.ഉണ്ണികൃഷ്ണൻ നമ്പൂതിരിപ്പാട്, വൈസ് ചെയർമാന്മാരായ കോക്കാട് – കിഴക്കിനിയേടത്ത് ദാമോദരൻ നമ്പൂതിരി, ചാലൂർ വാരണംകോട് സി.എൻ.നാരായണൻ നമ്പൂതിരി, മനവല്ലൂർമേനായം നീലകണ്ഠൻ നമ്പൂതിരി, അനുജൻ നാരായണൻ നമ്പൂതിരി,മതുക്കാരുമുക്ക് കൃഷ്ണൻ (ഉണ്ണികൃഷ്ണൻ ) നമ്പൂതിരിപ്പാട്, മാടയ്ക്കാൽ ശങ്കരൻ നമ്പൂതിരി എന്നിവർ ചേർന്ന് 10 ചാക്ക് ഉണക്കലരിയാണ് ദേവസമക്ഷം സമർപ്പിച്ചത്.
കൂടൽമാണിക്യം ദേവസ്വം പ്രതിനിധി കൂടിയായ താന്ത്രീകാചാര്യൻ തരണനല്ലൂർ ഗോവിന്ദൻ നമ്പൂതിരിപ്പാട്, മണക്കാട് , തട്ടായം, മാനേജിങ്ങ് കമ്മറ്റി അംഗം മുരളി ഹരിതം തുടങ്ങിയവർ ആശംസകൾ നേർന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
continue reading below...

continue reading below..