ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിലെ തണ്ടിക വരവ് ഭക്തിസാന്ദ്രം. തൃപ്പുത്തരിക്ക് വേണ്ടതായ എല്ലാ സാധന സാമഗ്രികളും പോട്ട പ്രവൃത്തി കച്ചേരിയിൽ നിന്നും കാൽനടയായി ചുമന്ന് കൊണ്ടു വരുന്ന ചടങ്ങാണ് തണ്ടിക വരവ്. തണ്ടിക പൂജയെ തുടർന്ന് നടന്ന വിഭവ സമൃദ്ധമായ സദ്യക്കു ശേഷം ഉച്ചയ്ക്ക് 12.45 മണിയോടെ പ്രവൃത്തി കച്ചേരിയിൽ നിന്നും കാൽനടയായി പുറപ്പെട്ട തണ്ടിക വൈകീട്ട് 7 മണിയോടെ ക്ഷേത്രത്തിൽ എത്തിച്ചേർന്നു.
നേന്ത്രക്കുല, കദളിക്കുല, അരി തുടങ്ങിയ സാമഗ്രികൾ മുളം തണ്ടിൽ കെട്ടി വച്ചാണ് കൊണ്ടു വരിക. മുൻ വർഷങ്ങളിലേതു പോലെ ഇത്തവണയും 10 1/2 തണ്ട് ഉണ്ടായിരുന്നു. വാദ്യഘോഷത്തോടും വാദ്യമേളങ്ങളോടും ആർപ്പു വിളികളുടേയും അകമ്പടിയോടും കൂടെ പുറപ്പെടുന്ന തണ്ടിക വരവിന് ആളൂർ വില്ലേജ് ഓഫീസ്, പുല്ലൂർ, കൊല്ലാട്ടി വിശ്വനാഥപുരം എന്നിവിടങ്ങളിൽ സ്വീകരണം ഉണ്ടായിരുന്നു.
വൈകീട്ട് ഠാണാ സംഗമേശ്വര ഷോപ്പിങ് കോപ്ലക്‌സിൽ വിശ്രമത്തിനു ശേഷം നാഗസ്വരം അകമ്പടിയോടെ പുറപ്പെട്ട് പള്ളിവേട്ട ആൽത്തറക്കൽ എത്തിച്ചേർന്നു. സന്ധ്യാവെടി കഴിഞ്ഞതിനു ശേഷം സംബന്ധിമാരാർ ആൽത്തറക്കൽ എത്തി ശംഖു മുഴക്കുന്നതോടെ ആൽത്തറക്കൽ നിന്നും പഞ്ചവാദ്യത്തോടെ പുറപ്പെട്ട് 7 മണിയോടെ ക്ഷേത്രത്തിനകത്ത് പ്രവേശിച്ചു.
തണ്ടികയെ സ്വീകരിച്ചു ക്ഷേത്രത്തിലേക്ക് ആനയിക്കാൻ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ സി കെ ഗോപി , മാനേജ്മെണി കമ്മിറ്റി അംഗങ്ങളായ ഡോ മുരളി ഹരിതം , രാഘവൻ മുളങ്ങാടൻ, ബിന്ദു , അഡ്മിനിസ്ട്രേറ്റർ രാദേഷ് ദേവസ്വാൻ ജീവനക്കാർ ഭക്തജനങ്ങൾ എന്നിവരുണ്ടായിരുന്നു
ക്ഷേത്രം കിഴക്കേ നടക്ക് പുറത്ത് പന്തലിൽ ഇരിങ്ങാലക്കുട അജയും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം അരങ്ങേറി
തൃപ്പുത്തരിദിനമായ 30-ന് അയ്യായിരം പേർക്ക് സദ്യ നൽകും. പുത്തരിച്ചോറ്, രസകാളൻ, ഇടിയൻചക്ക തോരൻ, ചെത്തുമാങ്ങാ അച്ചാർ, ഇടിച്ചു പിഴിഞ്ഞ പായസം, ഉപ്പേരി എന്നിവയാണ് വിഭവങ്ങൾ.
വൈകീട്ട് ആറിന് ക്ഷേത്രം കിഴക്കേ നടപ്പുരയിൽ കലാനിലയം അവതരിപ്പിക്കുന്ന നളചരിതം ഒന്നാംദിവസം കഥകളി അരങ്ങേറും.
31-ന് മുക്കുടി നിവേദ്യം നടക്കും. കുട്ടഞ്ചേരി അനൂപ് മൂസ്സിന്റെ നേതൃത്വത്തിലാണ് മുക്കുടി മരുന്ന് തയ്യാറാക്കുക.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

