ഇരിങ്ങാലക്കുട : യോഗക്ഷേമസഭ ഇരിങ്ങാലക്കുട ഉപസഭ വർഷം തോറും നടത്താറുള്ള കർക്കിടകം 16ലെ ഔഷധസേവ ഈ വർഷം ആഗസ്റ്റ് 1 ന് ശ്രീ കൂടൽമാണിക്യം ക്ഷേത്രത്തിന്റെ കിഴക്കേ നടയിൽ വെച്ച് നടത്തി.
രാവിലെ 6 മണിക്ക് ശ്രീ കൂടൽമാണിക്യം ദേവസ്വം ചെയർമാൻ അഡ്വ. സി. കെ. ഗോപി ഭക്തജനങ്ങൾക്ക് ജപിച്ച നെയ്യും നാഗാർജ്ജുന ഔഷധശാല തയ്യാറാക്കിയ ഔഷധകൂട്ടും ചേർത്ത ഔഷധം വിതരണം ചെയ്തുകൊണ്ട് ഔഷധസേവ ഉദ്ഘാടനം ചെയ്തു.
യോഗക്ഷേമസഭ ഇരിങ്ങാലക്കുട ഉപസഭ പ്രസിഡന്റ് പായ്ക്കാട് നാരായണൻ നമ്പൂതിരിപ്പാട്, സെക്രട്ടറി ഒ. എൻ. വിനോദൻ നമ്പൂതിരി, തന്ത്രി ഗോവിന്ദൻ നമ്പൂതിരിപ്പാട്, ഉപസഭാംഗങ്ങൾ ക്ഷേത്ര ജീവനക്കാർ, എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

