ഇരിങ്ങാലക്കുട : വിശുദ്ധ എവുപ്രാസ്യയുടെ 148-ാം ജന്മദിനതിരുനാൾ ഒക്ടോബർ 8 മുതൽ 17 വരെയുള്ള ദിവസങ്ങളിൽ കാട്ടൂർ ജന്മഗൃഹത്തിൽ ആഘോഷിക്കുന്നു. “പ്രാർത്ഥിക്കുന്ന അമ്മ” എന്ന അപരനാമത്തിൽ അറിയപ്പെടുന്ന വിശുദ്ധ എവുപ്രാസ്യയുടെ ജന്മദിനതിരുനാളിലേക്കും തിരുക്കർമ്മങ്ങളുടെയും ഒരുക്കങ്ങൾ പൂർത്തിയായിവരുന്നതായി സംഘടകർ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
കൊടിയേറ്റം ഒക്ടോബർ 8-ാം തീയതി 5 മണിക്ക് മോൺ. ജോസ് മാളിയേക്കൽ നിർവഹിക്കും. 9 മുതൽ 16 വരെയുള്ള ദിവസങ്ങളിൽ എല്ലാ ദിവസവും 5 മണിക്ക് ലദീഞ്ഞ, ദിവ്യബലി, നൊവേന, തിരുശേഷിപ്പ് വണക്കം ഉണ്ടായിരിക്കുന്നതാണ്.
തിരുനാൾ ദിനം ഒക്ടോബർ 17 വെള്ളിയാഴ്‌ച 5 മണിക്ക് വിശുദ്ധ കുർബാന, പ്രദക്ഷിണം എന്നിവക്ക് ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ മുഖ്യകാർമികത്വം വഹിക്കുന്നു. ഫാ. ജിൽസൺ പയ്യപ്പിള്ളി ഫാ. ജോർജി ചെറിയാൻ തേലപ്പിള്ളി എന്നിവർ സഹകാർമികത്വം വഹിക്കും.
മ്യൂസിയം കാണുവാൻ എല്ലാ ദിവസവും സൗകര്യം ഉണ്ടായിരിക്കും. എവുപ്രാസ്യ കൗൺസിലിംഗ് സെൻ്റെറിൽ കൗൺസിലിംഗിനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ്. സിസ്റ്റേഴ്‌സ് ആയി ബന്ധപ്പെട്ടാൽ അതിനുള്ള സൗകര്യം നൽകുന്നതായിരിക്കും.
തിരുക്കർമങ്ങളിലേക്കും ആഘോഷങ്ങളിലേക്കും ഏവരെയും ക്ഷണിക്കുന്നതായി കർമലമാത ഫൊറോന ചർച്ച് എടത്തുരുത്തി വികാരി ഫാ. ജോഷി പാലേക്കര, ഉദയ പ്രോവിൻസ് ഇരിങ്ങാലക്കുട പ്രൊവിൻഷ്യൽ സുപ്പീരിയർ സി. ധന്യ സി.എം.സി, ജനറൽ കൺവീനർ ലോനച്ചൻ ഉറുവത്ത്, ജോയിന്റ് കൺവീനർ രാജു താടിക്കാരൻ, ഡയറക്ടർ സി. ഷീബ സിഎംസി എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

