ഇരിങ്ങാലക്കുട : ജനങ്ങളുമായി നേരിട്ട് ആശയവിനിമയം നടത്തുന്നതിനും തപാൽ വകുപ്പിന്റെ വിവിധ സേവനങ്ങൾ പരിചയപ്പെടുത്തുന്നതിനുമായി ഇന്ത്യൻ തപാൽ വകുപ്പ് നടത്തുന്ന ഡാക് ചൗപാൽ പരിപാടി ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിൽ ഒക്ടോബർ 7 രാവിലെ 10.30 സംഘടിപ്പിക്കുന്നു.
പരിപാടിയിൽ പരിചയപ്പെടാവുന്ന പ്രധാന തപാൽ പദ്ധതികൾ:
1. സേവിംഗ്സ് അക്കൗണ്ട് (SB Account) – എല്ലാ വയസ്സുകാരും എളുപ്പത്തിൽ തുടങ്ങാവുന്ന ലാഭകരമായ നിക്ഷേപമാർഗം.
2. സീനിയർ സിറ്റിസൺ സേവിംഗ്സ് സ്കീം (SCSS) – 60 വയസിനു മുകളിലുള്ളവർക്ക് പ്രത്യേക പലിശ.
3. സുകന്യ സമൃദ്ധി അക്കൗണ്ട് (SSA) – 10 വയസ്സിന് താഴെയുള്ള പെൺകുട്ടികൾക്കുള്ള പ്രത്യേക നിക്ഷേപ പദ്ധതി; കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭാവി സുരക്ഷയ്ക്കും സഹായകമാകും.
4. പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (PPF) – 15 വർഷത്തെ ദീർഘകാല നിക്ഷേപം; സർക്കാർ ഗ്യാരണ്ടീഡ് പലിശ.
5. തപാൽ ഇൻഷുറൻസ് (PLI/RPLI) – ലാഭകരവും സുരക്ഷിതവുമായ ഇൻഷുറൻസ് പദ്ധതികൾ.
6. പാർസൽ, സ്പീഡ് പോസ്റ്റ്, ആധാർ സേവനങ്ങൾ – തപാൽ വഴിയും ഡിജിറ്റൽ വഴിയും ലഭ്യമായ സേവനങ്ങൾ.
പൊതുജനങ്ങളുടെ നിർദേശങ്ങളും പരാതികളും നേരിട്ട് കേൾക്കുകയും, തപാൽ വകുപ്പ് സേവനങ്ങളെ കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുകയും ചെയ്യുന്നതിനുള്ള ഈ പരിപാടിയിൽ പൊതുജനങ്ങളെയും ഉപഭോക്താക്കളെയും ഹാർദ്ദമായി സ്വാഗതം ചെയ്യുന്നതായി ഇരിഞ്ഞാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് പോസ്റ്റ് മാസ്റ്റർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


