ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരീക്ഷയിൽ വിജയം നേടിയ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളേജിലെ പൂർവ്വ വിദ്യാർത്ഥിനി ഗംഗ ഗോപിക്ക് കോളേജിൽ ജൂൺ 5 വ്യാഴാഴ്ച ആദരം നല്കുന്നു. രാവിലെ 10 മണിക്ക് കോളേജ് ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ യു.ജി.സി ഡെപ്യൂട്ടി സെക്രട്ടറി ഡോ. സലിൽ എസ് മുഖ്യാതിഥിയായിരിക്കും. തൃശ്ശൂർ റൂറൽ എസ്.പി ബി കൃഷ്ണകുമാർ ഐ.പി.എസ് മുഖ്യപ്രഭാഷണം നടത്തും. കോളേജ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ബ്ലെസ്സി അധ്യക്ഷത വഹിക്കും. 2016 – 18 കാലത്ത് സെൻ്റ് ജോസഫ്സ് കോളേജിൽ ബോട്ടണി വിദ്യാർഥിനി ആയിരുന്ന ഗംഗ എൻസിസി യൂണിറ്റിലെ സജീവ പ്രവർത്തക കൂടിയായിരുന്നു
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive