ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിൽ ബിരുദദാന ചടങ്ങ് സംഘടിപ്പിച്ചു. കഴിഞ്ഞ അധ്യയന വർഷം കോളേജിൽ നിന്നും പഠിച്ചിറങ്ങിയ 921 ഡിഗ്രി വിദ്യാർത്ഥികളും 271 ബിരുദാനന്തര ബിരുദ വിദ്യാർത്ഥികളും വിവിധ വിഷയങ്ങളിൽ ഗവേഷണം പൂർത്തീകരിച്ച 15 ഗവേഷകരും തങ്ങളുടെ സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങി.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന അറുപത്തിഎട്ടാമത് ബിരുദദാന ചടങ്ങ് ശനി, തിങ്കൾ ദിവസങ്ങളിലായിട്ടാണ് സംഘടിപ്പിവച്ചത്. ഒന്നാം ദിവസമായ ശനിയാഴ്ച കേരള ഫിഷറീസ് യൂണിവേഴ്സിറ്റി വൈസ് ചാൻസലർ ഡോ. എ ബിജുകുമാർ മുഖ്യാതിഥി ആയിരുന്നു. സി എം ഐ ദേവമാതാ പ്രൊവിൻസ് വിദ്യാഭ്യാസ കൗൺസിലർ ഫാദർ ലിജോ പോൾ ബ്രഹ്മകുളം അനുഗ്രഹ പ്രഭാഷണം നടത്തി.
രണ്ടാം ദിവസമായ തിങ്കളാഴ്ച കേരള കലാമണ്ഡലം മുൻ വൈസ് ചാൻസലർ ഡോ. ടി കെ നാരായണൻ മുഖ്യാതിഥി ആയിരുന്നു. സി എം ഐ സഭയുടെ വിദ്യാഭ്യാസ കൗൺസിലർ ഫാദർ ബിനോയി ഇലവുങ്കൽ അനുഗ്ര പ്രഭാഷണം നടത്തി.
കോളേജ് മാനേജർ ഫാ. ജോയ് പീണിക്കപറമ്പിൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ എക്സാമിനേഷൻ കൺട്രോളർ ഡോ. ടോം ചെറിയാൻ വിദ്യാർത്ഥികൾക്ക് പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു.
കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. എൻ. അനിൽ കുമാർ, സെൽഫ് ഫിനാൻസിങ് വിഭാഗം ഡയറക്ടർ ഫാദർ ഡോ വിൽസൺ തറയിൽ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് സ്വാഗതം ആശംസിച്ച ചടങ്ങിൽ വൈസ് പ്രിൻസിപ്പാളും പരിപാടിയുടെ ജനറൽ കൺവീനറുമായ ഡോ. സേവ്യർ ജോസഫ് നന്ദി പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





