റെയിൽവേ മേൽപ്പാലം ആരംഭിക്കുന്നിടത്ത് തകർന്നുകിടക്കുന്ന ഡിവൈഡർ അടിയന്തരമായി പുനർനിർമ്മിക്കണം – ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി

കല്ലേറ്റുംകര : പോസ്‌റ്റോഫീസ് ജംഗ്ഷനിൽ റെയിൽവേ മേൽപ്പാലം ആരംഭിക്കുന്നിടത്ത് തകർന്നുകിടക്കുന്ന ഡിവൈഡർ അടിയന്തരമായി പുനർനിർമ്മിക്കണമെന്ന് ഇരിങ്ങാലക്കുട റെയിൽവേ സ്റ്റേഷൻ വികസനസമിതി ഭാരവാഹികളുടെ യോഗം അധികൃതരോട് ആവശ്യപ്പെട്ടു.



റെയിൽവേ സ്റ്റേഷനിലേക്കും ചാലക്കുടി ഭാഗത്തേക്കും തിരിയുന്ന ഈ ജംഗ്ഷനിലെ വളവും വാഹനങ്ങളുടെ അമിത വേഗതയും വളരെയധികം അപകടങ്ങൾ ഉണ്ടാക്കുന്നു. മഴക്കാലമായതുകൊണ്ട് തകർന്നു കിടക്കുന്ന ഡിവൈഡർ മൂലം അപകടങ്ങൾ വർധിക്കുവാനുള്ള സാധ്യതയുമുണ്ട്.



യോഗത്തിൽ പ്രസിഡന്റ്‌ വര്ഗീസ് പന്താലൂക്കാരൻ, അഡ്വ. കെ എഫ് ജോസ്, സോമൻ ശാരദലായം, ഡേവിസ് തുളുവത്ത്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, ഡേവിസ് ഇടപ്പിള്ളി, മായ സുനിൽ എന്നിവർ പങ്കെടുത്തു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


You cannot copy content of this page