എടതിരിഞ്ഞി : പടിയൂർ പഞ്ചായത്തിൽ ഇടവേളക്ക് ശേഷം വീണ്ടും കാട്ടുപന്നി ശല്യംരൂക്ഷം. ഒന്ന്, രണ്ട്, മൂന്ന്, നാല്, 18 വാർഡുകളായ എടതിരിഞ്ഞി, ചെട്ടിയാൽ നോർത്ത്, കൊട്ടിൽ, പോത്താനി, ചെട്ടിയാൽ സൗത്ത് എന്നീ വാർഡുകളിലാണ് കാട്ടുപന്നികൾ വ്യാപകമായി കൊള്ളി, വാഴ, ചേന, ചേമ്പ് തുടങ്ങിയ വി ളകൾ നശിപ്പിക്കുന്നത്. മാടുകളെ ആക്രമിക്കുന്നതും പതിവാണ്.
കാട്ടുപന്നികളിലൊന്നിനെ കഴിഞ്ഞ ദിവസം അംഗികൃത ഷൂട്ടർ എം.എം. മുഹമേർ റഷീദ് പഞ്ചായത്തംഗങ്ങളുടെ സഹായത്തോടെ നടത്തിയ തിരച്ചിലി നൊടുവിൽ വെടിവെച്ചുകൊന്നു. വിളകൾ നശിപ്പിക്കുകയും ജനങ്ങൾക്ക് ഭീഷണിയാകുക യും ചെയ്ത സാഹചര്യത്തിലാണ് പന്നിയെ വെടിവെച്ചു കൊന്നത്.
പകൽ ഇവയെ കാണാൻ കഴിയില്ലെന്നും രാത്രിയാണ് ഇവ കൂട്ടത്തോടെ കൃഷിയിടങ്ങളിലിറങ്ങി വിളകൾ നശിപ്പിക്കുന്നതെന്നും കർഷകർ പറയുന്നു.
വരുംദിവസങ്ങളിലും പന്നികൾക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി. കണ്ണൻ പറഞ്ഞു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive





