ഇരിങ്ങാലക്കുട : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന റിലെ പ്രതിഷേധ സമരത്തിന്റെ രണ്ടാം ദിവസം ബൈപാസ് റോഡിൽ വച്ച് നടന്ന പ്രധിഷേധ പരിപാടി അഖിലേന്ത്യ മഹിള അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റും നഗരസഭ പ്രതിപക്ഷ നേതാവുമായ അഡ്വ: കെ ആർ വിജയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറിയറ്റ് അംഗം വിൻസി ജോജി അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് സെക്രട്ടറി അഖിൽ ലക്ഷ്മണൻ, ബ്ലോക്ക് പ്രസിഡന്റ് ശരത് ചന്ദ്രൻ,ബ്ലോക്ക് ട്രഷറർ കെ ഡി യദു,ബ്ലോക്ക് ജോയിന്റ് സെക്രട്ടറി കെ കെ രാംദാസ്,ബ്ലോക്ക് വൈസ് പ്രസിഡന്റ് പി ഡി ദീപക്,കെ വി വിനീത് തുടങ്ങിയവർ സംസാരിച്ചു.
ബ്ലോക്ക് ജോയിന്റ് സെക്രട്ടറി വിഷ്ണു പ്രഭാകരൻ സ്വാഗതവും എസ് എഫ് ഐ ജില്ലാ സെക്രട്ടറിയറ്റ് അംഗം നവ്യ കൃഷ്ണ നന്ദിയും പറഞ്ഞു. ജൂൺ 5 ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിൽ നടക്കുന്ന പ്രധിഷേധ പരിപാടി ജില്ലാ പ്രസിഡന്റ് ആർ എൽ ശ്രീലാൽ ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive