“വിത്തു പന്തുകൾ ” നിർമ്മിച്ച് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വൊളൻ്റിയേഴ്സ്

ഇരിങ്ങാലക്കുട : “വിത്തു പന്തുകൾ ” നിർമ്മിച്ച് ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വൊളൻ്റിയേഴ്സ്. തൃശൂർ ജില്ലാ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വി എച്ച് എസ് ഇ വിഭാഗം എൻഎസ് എസ് വൊളൻ്റിയേഴ്സിന് ഹരിത സമേതം വിത്തു പന്ത് നിർമ്മാണത്തിൽ പരിശീലനം നൽകി.

കളിമണ്ണും ചാണക പൊടിയും വെള്ളത്തിൽ കുഴച്ച് ഉണ്ടാക്കിയ വിത്തു പന്തുകൾ തരിശു ഭൂമിയിലേക്ക് എറിയുകയും അവ മുളച്ചു വരികയും ചെയ്യുന്നു.

അമിതമായ മനുഷ്യ ഇടപെടൽ കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മനുഷ്യർക്ക് ജീവിക്കാൻ പറ്റാത്ത സാഹചര്യത്തിൽ ലോകത്തെ പച്ചപ്പുള്ളതും പരിസ്ഥിതി സൗഹൃദവുമായി സ്ഥലമാക്കി മാറ്റുക എന്ന ആശയം പ്രചരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് വിത്തു പന്തുകൾ നിർമ്മിച്ചത്.

വി എച്ച് എസ് ഇ പ്രിൻസിപ്പാൾ ഇൻചാർജ്ജ് സൂരജ് ശങ്കർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ അസിസ്റ്റൻ്റ് ഷമീർ എസ് എൻ , ടീച്ചർമാരായ ബിന്ദു വി.വി, സജീവ് ബി.പി, വൊളൻ്റിയർ ലീഡർ ഡോൺ പോൾ എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page