പറപ്പൂക്കര : ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സെന്റ് ജോൺസ് പബ്ലിക് സ്കൂൾ, തദ്ദേശസ്വയംഭരണ വകുപ്പ് ,പി.ഡബ്ല്യു.ഡി, മാനേജ്മെൻറ് , സ്റ്റാഫ് എന്നിവരുടെ സഹകരണത്തോടെ മുത്രത്തിക്കര കിഴക്കുംമുറി പാടം , കോന്തിപുലം പാടം എന്നിവിടങ്ങളിൽ 200 ഓളം വൃക്ഷത്തൈകൾ ഒരേ സമയത്ത് വിശിഷ്ട വ്യക്തികളാൽ നട്ടുപിടിപ്പിച്ചു.
എംഎൽഎ കെ.കെ. രാമചന്ദ്രൻ മുഖ്യാതിഥിയായിരുന്നു. പറപ്പൂക്കര പഞ്ചായത്ത് പ്രസിഡൻറ് ഇ .കെ. അനൂപ് , സ്കൂൾ മാനേജർ ഫാ. റാഫേൽ പഞ്ഞിക്കാരൻ, അസിസ്റ്റൻറ് മാനേജർ ഫാ. ആൽബിൻ പുതുശ്ശേരി എന്നിവരുടെ സാന്നിധ്യത്തിൽ സമീപ സ്ഥാപനങ്ങളിലെ വിശിഷ്ട വ്യക്തികൾ പങ്കെടുത്തു. കൂടാതെ സ്കൂളിന്റെ മുൻ മാനേജർമാർ, സ്കൂളിൻ്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന മറ്റു വിശിഷ്ട വ്യക്തികളുടെ സാന്നിധ്യം പരിപാടിക്ക് മികവേകി.
തുടർന്ന് പറപ്പൂക്കര പാരിഷ് ഹാളിൽ വച്ച് നടന്ന ചടങ്ങിൽ റവ. ഫാദർ റാഫേൽ പഞ്ഞിക്കാരൻ അധ്യക്ഷ പ്രസംഗം നടത്തി. എം.എൽ.എ കെ. കെ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഫാദർ ആൽബിൻ പുതുശ്ശേരി, പഞ്ചായത്ത് പ്രസിഡൻറ് ഇ .കെ അനൂപ്, സെക്രട്ടറി വർഗീസ് ചുള്ളിപ്പറമ്പിൽ, ട്രഷറർ ജോസ് യു ആന്റണി, എന്നിവർ ആശംസകൾ അറിയിച്ചു. പ്രിൻസിപ്പൽ ബാബു കോയിക്കര നന്ദി പറഞ്ഞു.


മരം ഒരു വരം എന്ന സന്ദേശം കുട്ടികളിലേക്ക് പകർന്നു നൽകുന്നതിനും പ്രകൃതി സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഈ പരിപാടിയിലൂടെ സാധിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive