1.5 കോടിയോളം രൂപയുടെ മാഡം ക്യൂറി ഫെല്ലോഷിപ് ക്രൈസ്റ്റ് കോളേജ് ഫിസിക്സ്‌ സ്വാശ്രയ വിഭാഗം അധ്യാപിക ഡോണ ജോസഫിന്

ഇരിങ്ങാലക്കുട : ശാസ്ത്ര മേഖലയിലെ അതിവിശിഷ്ട ഫെലോഷിപ്പുകളിലൊന്നായ യൂറോപ്യൻ കമ്മിഷൻ നൽകുന്ന മേരി സ്കോൾഡോവ്‌സ്ക ക്യൂറി ആക്‌ഷൻസ് (എം.എസ്.സി.എ) പോസ്റ്റ്‌ഡോക്ടറൽ ഫെലോഷിപ്പ് ക്രൈസ്റ്റ് കോളേജ് ഫിസിക്സ്‌ സ്വാശ്രയ വിഭാഗം അധ്യാപിക ഡോണ ജോസഫിന് ലഭിച്ചു. അക്കാദമികമികവിന്റെയും അപേക്ഷയുടെയും അടിസ്ഥാനത്തിൽ ലഭിച്ച മികച്ച വ്യക്തിഗത സ്കോറാണ് അഭിമാനനേട്ടം കരസ്ഥമാക്കാൻ സഹായിച്ചത്.

continue reading below...

continue reading below..

ഏകദേശം 1.5 കോടിയോളം രൂപ വരുന്ന ഇത് 3 വർഷത്തേക്കാണ് ലഭിച്ചിരിക്കുന്നത്. യൂറോപ്യൻ കമ്മിഷൻ ഏർപ്പെടുത്തിയ ഈ ഫെൽലോഷിപ്പിന്റെ ആദ്യ വർഷങ്ങളിൽ ഇറ്റലിയിലെ സിയന്ന യൂണിവേഴ്സിറ്റിയിൽ ആയിരിക്കും ഗവേഷണത്തിന് അവസരം.

You cannot copy content of this page