ഇരിങ്ങാലക്കുട : മണിപ്പൂരിൽ സ്ത്രീകൾക്ക് നേരെ ഉണ്ടായ ആക്രമണങ്ങൾ മനുഷ്യ മനസ്സാക്ഷിയെ ഞെട്ടിക്കുന്നതെന്നും പ്രധാനമന്ത്രി കുറ്റകരമായ മൗനം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടു ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി യുവജന പ്രതിഷേധം സംഘടിപ്പിച്ചു.
ഡിവൈഎഫ്ഐ മുൻ ബ്ലോക്ക് സെക്രട്ടറിയും സിപിഐഎം ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറിയുമായ മനോജ് കുമാർ പ്രതിഷേധ പ്രകടനം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്‍റ് അഖിൽ ലക്ഷ്മണൻ അധ്യക്ഷത വഹിച്ചു.
സിപിഐഎം പാർട്ടി ഓഫീസിൽ നിന്നും ആരംഭിച്ച പ്രതിഷേധ പ്രകടനം ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുന്നിൽ അവസാനിച്ചു. ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം പി കെ മനുമോഹൻ, ബ്ലോക്ക് ജോയിന്‍റ് സെക്രട്ടറി ശരത് ചന്ദ്രൻ, വൈസ് പ്രസിഡന്‍റ് പ്രസി പ്രകാശൻ, സെക്രട്ടറിയേറ്റ് അംഗങ്ങളായ എം എസ് സഞ്ജയ്, ദീപക് ദേവ് എന്നിവർ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി ഐ വി സജിത്ത് സ്വാഗതവും എസ്എഫ്ഐ ഏരിയ പ്രസിഡന്‍റ് നവ്യ കൃഷ്ണ നന്ദിയും പറഞ്ഞു.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O