അറിയിപ്പ് : തൃശ്ശൂർ കോൾ മേഖലയിൽ രണ്ടുഘട്ടങ്ങളായി വെള്ളം വറ്റിച്ച് കൃഷി ചെയ്യുന്നതിനുള്ള കാർഷിക കലണ്ടർ ചർച്ചകൾക്ക് ശേഷം അംഗീകരിച്ചു. റവന്യൂ വകുപ്പ് മന്ത്രി കെ രാജന്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടറുടെ ചെമ്പറിൽ ചേർന്ന് ഉദ്യോഗസ്ഥരുടെയും കോൾ ഉപദേശക സമിതി അംഗങ്ങളുടെയും യോഗത്തിൽ ഉണ്ടായ തീരുമാനപ്രകാരം കൃഷി ഉദ്യോഗസ്ഥരും കോൾപദേശക സമിതി അംഗങ്ങളും സംയുക്തമായി പരിശോധിച്ചു സെപ്റ്റംബർ ഒക്ടോബർ മാസങ്ങളിലായി ഒന്ന് രണ്ട് ഘട്ടങ്ങളിലായി വെള്ളം വറ്റിക്കേണ്ട പാടശേഖരസമിതികളുടെ കരട് ലിസ്റ്റിലാണ് ഇപ്പോൾ അംഗീകാരം ആയത്.
തീരുമാനങ്ങളിൽ ചിലത്
ഹെർബർട്ട് കനാൽ ചിറക്കൽ തോട്, പുത്തൻതോട് എന്നിവിടങ്ങളിലെ കനാൽ സ്ലുയിസുകൾ ഉടനടി അടക്കേണ്ടതാണ്.
ഒന്നാം ഘട്ടത്തിൽ (സെപ്റ്റംബർ മാസത്തിൽ) വെള്ളം വറ്റിക്കുന്ന പാടശേഖരത്തിൽ നിന്നുള്ള വെള്ളം രണ്ടാംഘട്ടത്തിൽ (ഒക്ടോബർ മാസത്തിൽ) വെള്ളം വറ്റിക്കുന്ന പാടശേഖരങ്ങളിൽ കയറ്റി നിർത്തേണ്ടതാണ്. ഒക്ടോബർ മാസത്തിൽ വെള്ളം വറ്റിക്കുന്ന പാടങ്ങളിലെ വെള്ളം സെപ്റ്റംബർ മാസത്തിൽ കൃഷിയിറക്കുന്ന പാടങ്ങളിലെ കൃഷിക്ക് ഉപയോഗം ആക്കേണ്ടതാണ്
കോൾപാടശേഖരങ്ങളിൽ മൂപ്പുകറിഞ്ഞ നെൽവിത്തുകൾ മാത്രം കൃഷി ചെയ്യേണ്ടതാണ്. എല്ലാ പാടശേഖരങ്ങളിലും നെൽകൃഷി കഴിയുന്നതും വിധയായി ചെയ്യേണ്ടതാണ്.
തൃശ്ശൂർ കോൾ ഇരിങ്ങാലക്കുട മേഖല ഒന്നാംഘട്ടത്തിൽ (സെപ്റ്റംബർ മാസം) വെള്ളം വറ്റിച്ച് കൃഷിയിറക്കുന്ന പാടശേഖരങ്ങൾ

തൃശ്ശൂർ കോൾ ഇരിങ്ങാലക്കുട മേഖല രണ്ടാംഘട്ടത്തിൽ ( ഒക്ടോബർ മാസം) വെള്ളം വറ്റിച്ച് കൃഷിയിറക്കുന്ന പാടശേഖരങ്ങൾ

വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O