കെ.എസ്‌.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ വിദ്യാഭ്യാസ നയത്തെകുറിച്ച് സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കെ.എസ്‌.ടി.എ ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ദേശീയ വിദ്യാഭ്യാസ നയത്തെകുറിച്ച് സെമിനാർ സംഘടിപ്പിച്ചു. തൃശ്ശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി കെ ഡേവിസ് മാസ്റ്റർ സെമിനാർ ഉദ്ഘാടനം ചെയ്തു. കെഎസ്ടിഎ ജില്ല പ്രസിഡൻറ് ബി. സജീവ് അധ്യക്ഷനായി. ഡോ. സി.സി ബാബു സെമിനാർ അവതരിപ്പിച്ചു.

കെ എസ്ടിഎ നേതാക്കളായ വി.എം.ശശി,ഡോ. പി സി സിജി, പ്രമോദ് കെ, വിദ്യ കെ വി, സത്യപാലൻ കെ ആർ എന്നിവർ പങ്കെടുത്തു. ഇരിങ്ങാലക്കുട ഗവ എൽ പി സ്കൂളിൽ നടന്ന പരിപാടിക്ക് ടി. എസ് സജീവൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. ഡിസംബർ 16 17 തീയതികളിൽ കുന്നംകുളത്താണ് കെഎസ്ടിഎ 33-ാം ജില്ലാ സമ്മേളനം നടക്കുന്നത്.

You cannot copy content of this page