ഇരിങ്ങാലക്കുട : മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നാഷണൽ എൽ.പി സ്കൂളിൽ വായനാ ദിനം ആഘോഷിച്ചു. വായനാദിന പരിപാടികൾ മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് രാജൻ നെല്ലായി ഉദ്ഘാടനം ചെയ്തു. ഒ.എസ്.എ പ്രസിഡന്റ് അയ്യപ്പൻ പണിക്കവീട്ടിൽ അധ്യക്ഷത വഹിച്ചു.
മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി പ്രസിഡന്റ് അഡ്വ. അജയകുമാർ കെ.ജി വായനാദിന സന്ദേശം നൽകി. കാർട്ടൂണിസ്റ്റ് കെ മോഹൻദാസ്, വനിതാവേദി ചെയർപേഴ്സൺ ഗിരിജ ടീച്ചർ, മഹാത്മാഗാന്ധി റീഡിങ് റൂം ആൻഡ് ലൈബ്രറി സെക്രട്ടറി ആശ പി.സി, പി.ടി.എ പ്രതിനിധി സുമേഷ് എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് ലേഖ കെ.ആർ. സ്വാഗതവും സ്വപ്ന നന്ദിയും രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

