മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : സർക്കാരിൻറെ വികലമായ മദ്യനയത്തിനെതിരെ ഇരിങ്ങാലക്കുട രൂപത കെ.സി.ബി.സി മദ്യവിരുദ്ധ സമിതി സംഘടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസ് പരിസരത്ത് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി രൂപത ഡയറക്ടർ ഫാ, ജോൺ പോൾ ഈയനം ഉദ്ഘാടനം ചെയ്തു. രൂപത പ്രസിഡൻറ് ബാബു മൂത്തേടൻ ജാഥ ക്യാപ്റ്റൻ അധ്യക്ഷത വഹിച്ചു.

നാടിനെ മുഴുവൻ മദ്യത്തിൽ മുക്കിക്കൊല്ലുന്ന സർക്കാരിന്‍റെ വികലമായ മദ്യനയം തിരുത്തുക. പഞ്ചായത്ത് രാജ്, നഗരപാലിക ബിൽ എന്നിവ പുനസ്ഥാപിക്കുക, ലഹരി പ്രളയത്തിനെതിരെ സർക്കാർ കാര്യക്ഷമമായി പ്രവർത്തിക്കുക. ഐ ടി പാർക്കുകളിൽ മദ്യവിതരണം ചെയ്യാനുള്ള തീരുമാനം മാറ്റുക. വീര്യം കുറഞ്ഞ മദ്യം നിർമ്മിക്കുവാനും വിതരണം ചെയ്യുവാനുമുള്ള തീരുമാനം പിൻവലിക്കുക. സമ്പൂർണ്ണ മദ്യനിരോധനം നടപ്പിലാക്കുക. ലഹരി മാഫിയ ക്കെതിരെ സന്ധിയില്ലാ സമരം പ്രഖ്യാപിക്കുക. മുഖം നോക്കാതെ നിയമം നടപ്പിലാക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് വാഹന പ്രചരണ ജാഥ സംഘടിപ്പിച്ചത്.

അന്തോണിക്കുട്ടി ചെതലൻ, ജോളി തോമസ്, രെഞ്ചിൽ തെക്കാനത്ത്, ജോർജ് കല്ലേലി, സി.വി പോൾ, സിജോ ആലപ്പാട്ട്, സാബു എടാട്ടുകാരൻ, പൗലോസ് വാചാലുക്കൽ, ജോയ് മുളരിക്കൽ, ഫ്രാൻസിസ് ടി ഡി, ബിജു ആൻറണി, ലൂയിസ് പനംകുളം എന്നിവർ സംസാരിച്ചു. രാവിലെ മാള പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും ആരംഭിച്ച ജാഥ വൈകിട്ട് ആറുമണിക്ക് ചാലക്കുടി സൗത്തിൽ സമാപിക്കും.

continue reading below...

continue reading below..

You cannot copy content of this page