കരുവന്നൂർ : മൂർക്കനാട് സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്കൂൾ കലോത്സവം “മഞ്ജീരം 2023” നാടൻപാട്ട് കലാകാരി പ്രസീത ചാലക്കുടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ പി.ടി.എ പ്രസിഡന്റ് ബൈജു മുഹമ്മദ് അധ്യക്ഷത വഹിച്ചു.
വാർഡ് കൗൺസിലർ നസീമ കുഞ്ഞുമോൻ, ട്രസ്റ്റിമാരായ ബെന്നി ചിറ്റിലപ്പിള്ളി, തോമസ് കണ്ണായി, ഫസ്റ്റ് അസിസ്റ്റന്റ് എ.ടി ഷാലി, ആർട്സ് സെക്രട്ടറി മുഹമ്മദ് ആദിൽ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
പ്രിൻസിപ്പൽ എം.ടി മോളി സ്വാഗതവും യൂത്ത് ഫെസ്റ്റിവൽ കൺവീനർ ദിവ്യ ഡേവിസ് നന്ദിയും പറഞ്ഞു. യൂത്ത് ഫെസ്റ്റിവൽ കമ്മിറ്റി അംഗങ്ങളായ ജിജി വർഗീസ്, രമാദേവി, ആൻ ചാക്കോ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
വാർത്തകൾ തുടർന്നും ലഭിക്കുവാൻ
▪ join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O