ഇരിങ്ങാലക്കുട : കർക്കിടകം ഏഴായതിങ്കളാഴ്ച കൂടൽമാണിക്യം ക്ഷേത്രത്തിൽ എത്തിയ തീർത്ഥാടകർക്ക് ദേവസ്വം ഊട്ടുപുരയിൽ പതിവുള്ള ഔഷധകഞ്ഞിയോടോപ്പം പത്തിലത്തോരൻ വിളമ്പി. ദേശകാല ഭേദമനുസരിച്ച് പത്തില തോരന്‍ ഔഷധകഞ്ഞിയോടൊപ്പം സംസ്കരിച്ചു കഴിക്കുന്നത് അഗ്നിദീപ്തിക്കും ഉദരരോഗ പ്രതിരോധത്തിനുമായി തലമുറകള്‍ അനുഷ്ടിച്ചുവരുന്ന ആചാരമാണ്. കര്‍ക്കിടകം ഏഴിന് ഔഷധകഞ്ഞിയോടോപ്പം പത്തില തോരന്‍ ആണ് സംഗമേശ്വര ആയുര്‍വ്വേദഗ്രാമത്തിന്റെ നേതൃത്വത്തില്‍ ഊട്ടുപുരയിൽ തയ്യാറാക്കിയത്.
‘നെയ്യുണ്ണി, താള് തകര കുമ്പളം, മത്ത, വെള്ളരി, ആനക്കൊടിത്തൂവ ചീര, പയറില, ചേമ്പില’ ഈ ഇലകൾക്ക് രോഗപ്രതിരോധശേഷി ഉണ്ടാക്കുവാൻ സാധിക്കും. കാലം മാറുന്നതിനനുസരിച്ച് ജീവിതചര്യയും മാറ്റം വന്നു, എങ്കിലും കർക്കടകമാസത്തെ മനസ്സും ശരീരവും ശുദ്ധമാക്കുന്നതിനുള്ള ഒരു കാലഘട്ടമായി കണക്കാക്കി ചില ചിട്ടകൾ പാലിക്കാം.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com