ഇരിങ്ങാലക്കുട ആൽഫാ പാലിയേറ്റീവ് കെയർ ലിങ്ക് സെന്ററിന്‍റെ ദശാബ്ദി ആഘോഷങ്ങൾ കൊരുമ്പിശ്ശേരി ലിങ്ക് സെൻററിൽ നടന്നു

കൊരുമ്പിശ്ശേരി : ഇരിങ്ങാലക്കുട ആൽഫാ പാലിയേറ്റീവ് കെയർ ലിങ്ക് സെന്ററിന്‍റെ ദശാബ്ദി ആഘോഷങ്ങൾ കൊരുമ്പിശ്ശേരി ലിങ്ക് സെൻററിൽ നടന്നു. ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ സുജാ സഞ്ജീവ് കുമാർ യോഗം ഉദ്ഘാടനം നിർവഹിച്ചു.

ആൽഫ പാലിയേറ്റീവ് കെയർ പ്രസിഡൻറ് തോംസൺ വി ജെ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സെക്രട്ടറി എൽസമ്മ ജോൺ റിപ്പോർട്ട് അവതരിപ്പിച്ചു. ആൽഫ ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ കെ എം നൂറുദ്ദീൻ, ശ്രീകുമാരൻ നായർ എന്നിവർ ആശംസകൾ നേർന്നു. എൻ എം രാധ സ്വാഗതവും ജനറൽ കൺവീനർ ഒ എസ് വർഗീസ് നന്ദിയും പറഞ്ഞു. തുടർന്ന് ജീവനക്കാരുടെയും , അന്തേവാസികളുടെയും കലാപരിപാടികളും നടന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page